കുട്ടികള്‍ക്കായി വായനയുടെ വിസ്മയലോകം ഒരുക്കിയിരിക്കുകയാണ് മാതൃഭൂമി ബുക്‌സ്. പുതുതായി പുറത്തിറങ്ങിയിരിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടാം. 

Balu V
പുസ്തകം വാങ്ങാം

തവളകളുടെ ഹെലികോപ്റ്റര്‍

ബാലു വി രചനയും ചിത്രീകരണവും നിര്‍വ്വഹിച്ച തവളകളുടെ ഹെലികോപ്റ്റര്‍ എന്ന നോവല്‍ രണ്ടു തവളകളുടെ സാഹസങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. ലോകപ്രശസ്തനാവണമെന്ന് ആഗ്രഹിക്കുന്ന മഞ്ഞത്തവളക്കുട്ടനും പക്ഷികളെപ്പോലെ ആകാശത്ത് പറന്നു നടക്കാനാഗ്രഹിക്കുന്ന പച്ചത്തവളക്കുട്ടനും അവരുടെ കൂട്ടുകാരിയായ പുള്ളിക്കാരി കുരുവിയുടെയും രസകരമായ കഥയാണ് തവളകളുടെ ഹെലികോപ്റ്റര്‍.

ചാച്ചാജിക്കഥകള്‍

Chachajikkathakal
പുസ്തകം വാങ്ങാം

സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹാര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് കുട്ടികള്‍ക്കു വേണ്ടി ഗിഫു മേലാറ്റൂര്‍ എഴുതിയ പുസ്തകം. നെഹ്‌റുവിന്റെ ജീവിതത്തെയും വ്യക്തിസവിശേഷതകളെയും സംബന്ധിച്ചുള്ള രസകരമായ കഥകളും ചോദ്യോത്തരങ്ങളും ലഘുവിവരണങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രീകരണം സിബി സി.ജെ.

പിങ്കുവിന്റെ ആദ്യത്തെ ആകാശയാത്ര

Pinkuvinte Adyathe Akashayathra
പുസ്തകം വാങ്ങാം

പിങ്കു എന്ന ദേശാടനകിളിക്കുഞ്ഞിന്റെ കഥപറയുന്ന നോവലാണ് ശ്രീലാല്‍ എ.ജി എഴുതിയ പിങ്കുവിന്റെ ആദ്യത്തെ ആകാശയാത്ര. കടലുണ്ടിപ്പുഴയുടെ തീരത്ത് താമസമാക്കിയ ദേശാടനക്കിളിക്കൂട്ടത്തിലെ കുഞ്ഞുപക്ഷിയാണ് പിങ്കു. ചിറകുകള്‍ മുളച്ചുവരുന്നതേയുള്ളൂ; പറക്കാറായിട്ടില്ല. ആയവസരത്തില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ദേശാടനപക്ഷിക്കൂട്ടം തീരുമാനിക്കുന്നു. യാത്രാമധ്യേ അമ്മയെയും മറ്റുകിളികളെയും പിങ്കുവിന് നഷ്ടമാകുന്നു. അമ്മയെത്തേടിയുള്ള പിങ്കുവിന്റെ യാത്ര രസകരമായും ഉദ്വേഗഭരിതമായും അവതരിപ്പിച്ചിരിക്കുന്നു ഈ നോവല്‍. എഴുത്തുകാരന്‍ തന്നെയാണ് ചിത്രീകരണവും നിര്‍വഹിച്ചിരിക്കുന്നത്. 

Jungle Book
പുസ്തകം വാങ്ങാം

ജംഗിള്‍ ബുക്ക്

ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ജംഗിള്‍ബുക്കിന്റ മലയാളം. ഇന്ത്യയിലെ വനത്തില്‍ ചെന്നായക്കൂട്ടം വളര്‍ത്തി വലുതാക്കിയ മോഗ്ലി എന്ന മനുഷ്യക്കുഞ്ഞിന്റെ കഥയാണ് റഡ്‌യാര്‍ഡ് കിപ്‌ളിങ് എഴുതിയ ജംഗിള്‍ബുക്ക്. ചെന്നായക്കുട്ടികളോടൊപ്പം വളരുന്ന മോഗ്‌ളിയെ കൂടാതെ കൂട്ടുകാരായ ബഗീര,ബാലു,കാ എന്നീ കഥാപാത്രങ്ങളും ഈ നോവലിന്റെ ഭാഗമാണ്. കഥാകാരിയായ ദേവിയാണ് ലളിതസുന്ദരമായി പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

Content Highlights: Mathrubhumi Books Minnaminni published new children literature