• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

ഒരു വാഗ്ദത്ത ഭൂമി: വീണ്ടും ഒബാമയെ വായിക്കുമ്പോള്‍

Nov 26, 2020, 03:07 PM IST
A A A

പക്ഷെ ലോകത്തിലെ എല്ലാ നേതാക്കളുമായും നേരിട്ട് ബന്ധമുണ്ടായിരുന്ന ഈ മനുഷ്യന്റെ പുസ്തകം തുടങ്ങുന്നത് വൈറ്റ് ഹൗസിന്റെ പുല്‍ത്തകിടിയില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്ന എഡ് തോമസ് എന്ന പൂന്തോട്ടക്കാരനെ പറ്റി സംസാരിച്ചുകൊണ്ടാണ്. നാല്പത് വര്‍ഷമായി എഡ് അവിടെ തൊഴിലെടുക്കുന്നു, അതിനിടയില്‍ എത്ര പ്രസിഡന്റുമാര്‍ വന്നുപോയിട്ടുണ്ടാകും ?, അവരുടെ ആരുടെയെങ്കിലും പുസ്തകത്തില്‍ പോയിട്ട് കണ്‍വെട്ടത്ത് തോട്ടക്കാരന്മാര്‍ എത്തിപ്പെട്ടിട്ടുണ്ടാകുമോ ?

# മുരളി തുമ്മാരുകുടി
Obama
X

ഒബാമയുടെ 'പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകം വില്‍പനയ്ക്ക് വെച്ചിരിക്കുന്ന വാഷിങ്ടണിലെ ഒരു പുസ്തക ശാലയില്‍ നിന്നുള്ള ചിത്രം. Photo: AFP

ജനാധിപത്യം എന്നത് തെറ്റുകളില്ലാത്ത ഒരു ഭരണപദ്ധതിയല്ല. മറിച്ച് ഇപ്പോള്‍ നമുക്ക് അറിയാവുന്നതില്‍ ഏറ്റവും തെറ്റുകള്‍ കുറവുള്ളതും തെറ്റുപറ്റിയാല്‍ സ്വയം തിരുത്താന്‍ കഴിവുള്ളതും ആണെന്നതാണ് അതിന്റെ മേന്മ. ജനാധിപത്യത്തിന്റെ ഒരു കുഴപ്പം അധികാരത്തില്‍ എത്തുന്നവര്‍ അഴിമതിക്കാരാവാം എന്നതില്‍ ഉപരി അധികാരത്തില്‍ എത്താന്‍ പല തരം ഒത്തുതീര്‍പ്പുകള്‍ക്കും അവര്‍ വഴങ്ങേണ്ടി വരുന്നു എന്നതാണ്. അധികാരം കയ്യില്‍ എത്തുമ്പോഴേക്കും സ്വന്തം പാര്‍ട്ടിക്കകത്തും പുറത്തും, രാഷ്ട്രീയത്തിലും, മതത്തിലും, ബിസിനസ്സ് രംഗത്തുമൊക്കെ ഉളള പവര്‍ ബ്രോക്കര്‍മാരുമായി ഏറെ കോംപ്രമൈസുകള്‍ നേതാക്കള്‍ക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ടാകും. ഭരണം കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അതൊക്കെ ഒഴിവാക്കി 'സംശുദ്ധമായ' ഭരണം കാഴ്ച വക്കാന്‍ അത് വലിയ തടസ്സമാകും. സങ്കര്‍ഷന്‍ താക്കൂര്‍ എഴുതിയ 'Brothers Bihari' എന്ന പുസ്തകത്തില്‍ (ലാലു പ്രസാദ് യാദവും നിധീഷ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങള്‍) ഈ വിഷയമാണ് അടിസ്ഥാനമായ തത്വശാസ്ത്രം. കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ പറ്റി ചിന്തിക്കുമ്പോള്‍ എന്നെ പുറകോട്ട് വലിക്കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് ഇതാണ്. ഇത് കേരളത്തിലെയോ ബിഹാറിലെയോ മാത്രം കഥയൊന്നുമല്ല.

ഇങ്ങനെയുള്ള ലോകത്ത് ഇടക്കിടക്ക് എവിടെയെങ്കിലും അതിശയകരമായ നേതൃത്വ ഗുണവും അതിലേറെ  മാന്യതയും ഒക്കെയുള്ള ചില നേതാക്കള്‍ പ്രത്യക്ഷപ്പെടും. പൊതുവെ കൊടുക്കല്‍ വാങ്ങലുകളുടെ ലോകമായ  തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് ഇവര്‍ ചേറില്‍ താമര പോലെ ഉയര്‍ന്നു വരും. ഇത്തരത്തില്‍ ഉള്ളവര്‍ ഉയര്‍ന്നു വന്നു എന്നത് തന്നെ നമുക്ക് ജനാധിപത്യത്തില്‍ വീണ്ടും പ്രതീക്ഷ നല്‍കും. ഈ നൂറ്റാണ്ടില്‍ ഇത്തരത്തില്‍ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഒബാമയുടെ തന്നെയാണ്.
ഇന്നലെ മുഴുവന്‍ അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'A Promised Land' വായിക്കുകയായിരുന്നു. പ്രസിഡണ്ട് പദം ഒഴിഞ്ഞു ഒരു മാസത്തിനകം തന്നെ പ്രസിഡണ്ട് ആയതിനെപ്പറ്റിയും ആ കാലത്തെ ജീവിതത്തെ പറ്റിയും തീരുമാനങ്ങളെ പറ്റിയും ഒക്കെ ഒരു പുസ്തകം എഴുതണം എന്ന് താന്‍ തീരുമാനിച്ചു എന്നും, ഏതാണ്ട് അഞ്ഞൂറ്  പേജുള്ള ഒരു പുസ്തകം ഒരു വര്‍ഷത്തിനകം ശരിയാക്കാം എന്നുമായിരുന്നു പ്ലാന്‍ എന്നാണ് അദ്ദേഹം ആമുഖത്തില്‍ പറയുന്നത്. പക്ഷെ എഴുതി വന്നപ്പോള്‍ അത് വളര്‍ന്നു വളര്‍ന്ന് ആയിരം പേജൊളമായി, എന്നിട്ടും ആദ്യത്തെ നാലു വര്‍ഷത്തെ കാര്യമേ പറഞ്ഞു തീര്‍ന്നിട്ടുള്ളൂ.

ഈ പുസ്തകം റിലീസ് ചെയ്ത ഉടന്‍ തന്നെ ഇന്ത്യയില്‍ അത് ചര്‍ച്ചയും വിവാദവും ആയല്ലോ. അസാധാരണമായ ജ്ഞാനവും മാന്യതയും ഉള്ള നേതാവാണ് മന്‍മോഹന്‍ സിങ്ങ് എന്നാണ് ഒബാമ  പറഞ്ഞിട്ടുള്ളത്. ' Singh and I had developed a warm and productive relationship. While he could be cautious in foreign policy, unwilling to get out too far ahead of an Indian bureaucracy that was historically suspicious of U.S. intentions, our time together confirmed my initial impression of him as a man of uncommon wisdom and decency; and during my visit to the capital city of New Delhi, we reached agreements to strengthen U.S. cooperation on counterterrorism, global health, nuclear security, and trade.' 

പ്രധാനമന്ത്രിയുടെ വീട്ടില്‍ വച്ച് അത്താഴ വിരുന്നിന് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പരിചയപ്പെട്ട കാര്യവും അദ്ദേഹം എഴുതുന്നുണ്ട്. 
' At dinner that night, Sonia Gandhi listened more than she spoke, careful to defer to Singh when policy matters came up, and often steered the conversation toward her son. It became clear to me, though, that her power was attributable to a shrewd and forceful intelligence. As for Rahul, he seemed smart and earnest, his good looks resembling his mother's. He offered up his thoughts on the future of progressive politics, occasionally pausing to probe me on the details of my 2008 campaign. But there was a nervous, unformed quality about him, as if he were a student who'd done the coursework and was eager to impress the teacher but deep down lacked either the aptitude or the passion to master the subject.
ഇതിലെ അവസാന ഭാഗമാണ് വിവാദമായത്.

ഒബാമയുടെ പുസ്തകം പക്ഷെ ഇന്ത്യയുടേയോ ഇന്‍ഡ്യാക്കാരുടെയോ വീക്ഷണത്തിലൂടെ മാത്രം വായിക്കേണ്ട ഒന്നല്ലല്ലോ. അമേരിക്കയിലെ ലോക്കല്‍ പൊളിറ്റിക്‌സ് മുതല്‍ ലിബിയയും അഫ്ഘാനിസ്താനും ഉള്‍പ്പടെയുള്ള സംഘര്ഷങ്ങളും അമേരിക്കയിലും ഗ്രീസിലും ഉണ്ടായ സാമ്പത്തിക തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും വംശീയതയും അറബ് വസന്തവും എല്ലാം പുസ്തകത്തില്‍ വിഷയമാണ്.
പക്ഷെ ലോകത്തിലെ എല്ലാ നേതാക്കളുമായും നേരിട്ട് ബന്ധമുണ്ടായിരുന്ന ഈ മനുഷ്യന്റെ പുസ്തകം തുടങ്ങുന്നത് വൈറ്റ് ഹൗസിന്റെ പുല്‍ത്തകിടിയില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്ന എഡ് തോമസ് എന്ന പൂന്തോട്ടക്കാരനെ പറ്റി സംസാരിച്ചുകൊണ്ടാണ്. നാല്പത് വര്‍ഷമായി എഡ് അവിടെ തൊഴിലെടുക്കുന്നു, അതിനിടയില്‍ എത്ര പ്രസിഡന്റുമാര്‍ വന്നുപോയിട്ടുണ്ടാകും ?, അവരുടെ ആരുടെയെങ്കിലും പുസ്തകത്തില്‍ പോയിട്ട് കണ്‍വെട്ടത്ത് തോട്ടക്കാരന്മാര്‍ എത്തിപ്പെട്ടിട്ടുണ്ടാകുമോ ?. അതാണ് ബാരാക് ഒബാമ. അതുകൊണ്ടാണ്  അദ്ദേഹം രാഷ്ട്രീയത്തിന്റെ മാന്യതയിലും മനുഷ്യന്റെ നന്മയിലും ജനാധിപത്യത്തിന്റെ സാധ്യതകളിലും നമുക്ക് പ്രത്യാശ നല്‍കുന്നത്. വായിച്ചിരിക്കേണ്ട പുസ്തകമാണ്. 

Content Highlights: Barack Obama book Promised Land Malayalam book review

PRINT
EMAIL
COMMENT
Next Story

ഹിമാലയം : ജീവിത നൈരന്തര്യത്തിന്‍ ധവള ശൃംഖല

അകം നിറഞ്ഞ സ്ഥിതിയില്‍ നിന്നു പുറത്തേക്കുള്ള ഗതിയില്‍, തീവ്രതകള്‍ ഉരഞ്ഞു .. 

Read More
 

Related Articles

കാപ്പിറ്റോളിലെ കലാപം രാജ്യത്തിന് അപമാനം; ട്രംപിനേയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും വിമര്‍ശിച്ച് ഒബാമ 
News |
Books |
ഒസാമ-ഒബാമ; ലോകത്തെ അമ്പരപ്പിച്ച കമാന്‍ഡോ ഓപ്പറേഷന്റെ ഓര്‍മകള്‍
Books |
ഒബാമയുടെ 'പ്രോമിസ്ഡ് ലാന്‍ഡി'ന് ആദ്യദിനം റെക്കോഡ് വില്‍പ്പന
World |
ഒബാമയുടെ ‘പ്രോമിസ്ഡ് ലാൻഡി’ന് ആദ്യദിനം വിൽപ്പന റെക്കോഡ്
 
  • Tags :
    • Barack Obama
More from this section
Shoukath
ഹിമാലയം : ജീവിത നൈരന്തര്യത്തിന്‍ ധവള ശൃംഖല
Prem Nazir
പ്രേംനസീര്‍ എന്ന സാംസ്‌കാരികപാഠം: ആത്മകഥയും ജീവിതചിത്രവും
Book Cover
ലതയില്ലാതെ ഹിറ്റാവില്ലെങ്കിൽ പാട്ടെഴുത്തിനു പകരം മുറുക്കാൻ കടയെന്ന് പ്രഖ്യാപിച്ച സാഹിര്‍ ലുധിയാന്‍വി
Book cover
ഒരുപിടി കുട്ടിക്കഥാപുസ്തകങ്ങളുമായി മാതൃഭൂമി ബുക്‌സിന്റെ 'മിന്നാമിന്നി!'
Book Review
ശിവന്റെ സമയം : ജീവിതം പറയുന്ന നോവല്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.