വ്യക്തിബന്ധങ്ങള്‍ ടെക്സ്റ്റ് മെസേജുകളായും ഫോര്‍വേഡുകളായും സ്മൈലികളായും ചുരുങ്ങുന്ന കാലത്ത് നിന്ന് പിന്നോട്ട് നടന്ന് ഊഷ്മളമായ ഹൃദയബന്ധങ്ങളുടെ കാലത്തേക്ക് വായനക്കാരനെ പറിച്ചുനടുകയാണ് അഷിതയുടെ കത്തുകള്‍ എന്ന കൃതി. അഷിത എന്ന കഥാകാരിയുടെ സൃഹൃദങ്ങളുടെ ലോകവും ആഴവും ഈ കത്തുകളുടെ സമാഹാരം പരിചയപ്പെടുത്തുന്നു. 

വിവിധ കര്‍മ്മരംഗങ്ങളിലുള്ളവര്‍ അതില്‍ പ്രായഭേദമെന്യെ അവര്‍ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്നതില്‍ അഷിത ബദ്ധശ്രദ്ധയാണ്. ഓരോരുത്തരുടെയും കാര്യങ്ങളില്‍ അവര്‍ എത്രമേല്‍ കരുതല്‍ സൂക്ഷിക്കുന്നുവെന്നും അവര്‍ അയച്ച കത്തുകള്‍ നമ്മോട് പറയുന്നു. തന്റെ കഥകളുടെ ലോകം അവര്‍ ഈ കത്തുകളിലൂടെ പങ്കുവെക്കുന്നു. അവരുടെ ഒറ്റപ്പെടലും സന്തോഷവും സന്താപവും ഒക്കെ അവര്‍ കത്തുകളില്‍ പങ്കുവെക്കുന്നു. 

സ്വകാര്യതയില്‍ ചിലപ്പോള്‍ ചില ചിത്രശലഭങ്ങള്‍ വന്നിരിക്കാറുണ്ട്. സന്തോഷങ്ങള്‍ ചിത്രശലഭങ്ങളെപ്പോലെയാണെന്ന് അവര്‍ ഒരു കത്തില്‍ പറയുന്നു. ashitayude kathukalഇലയുടെ ദീര്‍ഘനിശ്വാസം കാറ്റില്‍ കേള്‍ക്കാം. ജീവിച്ച് ജീവിച്ച് പ്രപഞ്ചത്തിന് പുറത്തായതുപോലെ, ജാതകത്തിനും അപ്പുറത്ത് ആയതുപോലെ. ചില കഥകള്‍ വായിക്കുമ്പോള്‍ കത്തിനും കഥയുടെ ഭൂമിക കാണാന്‍ കഴിയും.

അഷിതയുടെ കത്തുകള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കത്തുകള്‍ ഒരു തലമുറയെ അടയാളപ്പെടുത്തുക കൂടിയാണെന്ന് കഥാകാരി മറ്റൊരിടത്ത് പറയുന്നു. നിറയെ പ്രാവുകള്‍ ഉണ്ടായിരുന്ന മഹാരാജാസ് കാലവും. അവിടുത്തെ പഠനതാലത്ത് ദൈവം എന്തൊക്കെയാണെങ്കിലും അദ്ദേഹം ഒരിക്കലും ഒരു ക്രിട്ടിക്കലല്ല എന്ന നിഗമനവും അവര്‍ തന്റെ കത്തില്‍ പങ്കുവെക്കുന്നു. ഇന്ദ്രിയങ്ങളില്‍ ജയിക്കാന്‍ പ്രയാസമായത് സ്പര്‍ശമാണെന്ന് അവര്‍ കുറിക്കുന്നു. 

മാധവക്കുട്ടിക്ക് എഴുതിയ കത്തില്‍ മതമെന്നത് വെറും ഒരു ഊന്നുവടി മാത്രമാണ്. പരിവര്‍ത്തനമല്ല പരിണാമമാണ് സംഭവിക്കേണ്ടതെന്ന് അവര്‍ പറയുന്നു. ജീവിതം മൊത്തം ഒരു കോട്ടുവായാണെന്ന നിരീക്ഷണവും അവര്‍ മറ്റൊരിടത്ത് പങ്കുവെക്കുന്നു. ആത്മബന്ധത്തിന്റെ വേരുകള്‍ പടര്‍ന്ന ഈ കൃതി കേവലം അവര്‍ അയച്ച കത്തിന്റെ വായനയ്ക്കപ്പുറം അഷിത എന്ന സ്ത്രീയുടെ മാനസികതലങ്ങളും ഹൃദയത്തിന്റെ വാക്കുകളാലും സ്‌നേഹത്തിന്റെ ഭാഷയിലും സംവദിക്കുന്നു. 

അഷിതയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഥയുടെ സാമ്രാജ്യത്തിനും അപ്പുറം ഒരു നല്ല സുഹൃത്താണെന്നും അതേ പോലെ ചിലര്‍ക്ക് നല്ല സഹോദരിയായും ചിലരുടെ അഭ്യുദയകാംക്ഷിയായും ഒക്കെ മാറുന്നത് ഈ കത്തുകളില്‍ കാണാം.