മ്പനി നിര്‍മിച്ചുവില്‍ക്കുന്ന രൂപത്തില്‍നിന്ന് വാഹനങ്ങളില്‍ മാറ്റംവരുത്തുന്നത് 'പണികിട്ടുന്ന' പണിയാണ്. നിറം മാറ്റാം. മറ്റുപലതിനും പിഴയുണ്ട്. നിറത്തില്‍ മാറ്റംവരുത്തിയാലുടന്‍ ആര്‍.ടി. ഓഫീസില്‍ അറിയിക്കുകയും പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കുകയും ആര്‍.സി. ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം. ബൈക്കിലാണെങ്കില്‍ ഹാന്‍ഡ് ഗ്രിപ്, സീറ്റ് കവര്‍ എന്നിവയില്‍ മാറ്റംവരുത്താം.

അലോയ് വീലുകള്‍

പുറത്തേക്കുതള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധം.

നമ്പര്‍ പ്ലേറ്റ്

വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം നമ്പര്‍ പ്ലേറ്റുകള്‍. 2019 ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റാണ്. അത് മാറ്റാന്‍ പാടില്ല.

ക്രാഷ് ബാറുകള്‍

മുന്നിലും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

കൂളിങ് പേപ്പര്‍

മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. കാഴ്ചമറയ്ക്കുന്ന കൂളിങ് സ്റ്റിക്കര്‍ പാടില്ല.

സൈലന്‍സര്‍

കമ്പനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലന്‍സര്‍മാത്രമേ പാടുള്ളൂ.

സ്റ്റിക്കര്‍

മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍ തുടങ്ങി ജോലിസംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയം. സര്‍ക്കാരിന്റെ ബോര്‍ഡ് അനുവാദമില്ലാതെ വെക്കാന്‍ പാടില്ല.

കര്‍ട്ടന്‍

സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കര്‍ട്ടന്‍ പാടില്ല. ഇസെഡ് ക്ലാസ് സുരക്ഷയുള്ള വി.ഐ.പി.കള്‍ക്ക് കര്‍ട്ടന്‍ ഉപയോഗിക്കാം.

ഹെഡ് ലൈറ്റുകള്‍

50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല. എതിരേ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കുന്ന ഹെഡ് ലൈറ്റുകളും ലൈറ്റുകളും നിയമവിരുദ്ധം.

സീറ്റുമാറ്റം

ജീപ്പുപോലുള്ള വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റംവരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കാം.

പിഴ ഇങ്ങനെ

ഓരോ മാറ്റത്തിനും 5000 രൂപ. വാഹനത്തിന്റെ ബോഡിയില്‍നിന്ന് പുറത്തേക്കുതള്ളിനില്‍ക്കുന്ന എന്ത് ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. മാറ്റങ്ങളെല്ലാം നീക്കി, വാഹനം പഴയപടിയാക്കണം. നോട്ടീസ് നല്‍കിയിട്ടും നിശ്ചിതകാലാവധിക്കുശേഷം പിഴയടച്ചില്ലെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കും. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മാറ്റംവരുത്തിയാല്‍ പിഴയ്ക്കുപുറമേ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാം.

Content Highlights: Vehicle modifications, illegal modification gives penalty up to 20,000 rupees, modified vehicles