വാഹന വിപണിയെ സംബന്ധിച്ചെടുത്താളം വായ്പ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പണം കൈവശമുള്ളവര്‍ക്ക് പോലും വായ്പ പലപ്പോഴും ആവശ്യമായി വരാറുണ്ട്. നാഷണലൈസ്ഡ് ബാങ്കുകളും, പ്രൈവറ്റ് ബാങ്കുകളും N.B.F.C (നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും) കോ -ഓപ്പറേറ്റീവ് ബാങ്കുകളുമാണ് ഈ രംഗത്ത് സേവനങ്ങള്‍ നല്‍കുന്നത്.
Also Read - വാഹന വായ്പ എടുക്കുന്നത് ജാഗ്രതയോടെ വേണം
നാഷണലൈസ്ഡ് ബാങ്കുകള്‍ വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 90% വരെ വായ്പ നല്‍കാറുണ്ട്. ഏഴ് വര്‍ഷമാണ് പരമാവധി കലാവധി. സാലറീഡ് എംപ്ലോയീസിനും, ബിസിനസ് ക്ലാസ്, N.R.I ഉള്‍ പ്പെടെയുള്ളവര്‍ക്കും, ഫോം 16, അവസാന രണ്ട് വര്‍ഷ ഇന്‍കം ടാക്‌സ് റിട്ടേണ്‍, KYC എന്നീരേഖകള്‍ മുഖാന്തരം വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സഹകരണ സ്ഥാപനങ്ങളും ഇന്ന് ഈ മേഖലയില്‍ അവരുടേതായ സ്ഥാനം വഹിക്കുന്നുണ്ട്. സഹകരണമേഖലയില്‍ ജില്ലാ സഹകരണബാങ്കുകള്‍ ഇപ്പോള്‍ ക്വട്ടേഷന്‍ തുകയുടെ 85% വരെ എട്ട് വര്‍ഷ കാലാവധിയില്‍ ചുരുങ്ങിയ ഇ.എം.ഐ.യില്‍ വായ്പകള്‍ നല്‍കിവരുന്നു.
Also Read - കാര്‍ വായ്പ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
സ്വകാര്യ മേഖലയിലെ ബാങ്കുകളും ഈ രംഗത്ത് വളരെ മുന്‍പന്തിയിലാണ്. സ്വകാര്യ ബാങ്കുകള്‍ എക്‌സ് ഷോറും വിലയുടെ 90% വരെ തുക വായ്പയായി നല്‍കി വരുന്നു. 5 വര്‍ഷം വരെയാണ് പരമാവധി കാലാവധി. KYC ഡോക്യുമെന്റ്, ചെക്, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, നികുതി രസീത് എന്നിവയാണ് രേഖകളായി സ്വീകരിച്ചുവരുന്നത്. N.B.F.C.യില്‍നിന്നുള്ള വായ്പകള്‍ക്ക് അഞ്ചുവര്‍ഷമാണ് വായപാകാലാവധി,
പ്രോപ്പര്‍ട്ടിഡോക്യുമെന്റ്‌സും, ചെക്ക്, KYC എന്നിവയാണ് വായ്പ ലഭിക്കുവാന്‍ വേണ്ടി സമര്‍പ്പിക്കേണ്ടവ. മണിക്കുറുകള്‍ക്ക് ഉള്ളില്‍ തന്നെ വായ്പ ലഭ്യമാകുന്നു എന്നുള്ളതാണ് N.B.F.C. യുടെ മറ്റൊരു സവിശേഷത. വാഹന വായ്പയുമായി ബന്ധപ്പെട്ട എല്ലാസേവനങ്ങളും ഇന്ന് വാഹന ഡീലര്‍മാര്‍ തന്നെ ലഭ്യമാക്കുന്നുണ്ട്. ഇത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
സിബില്‍ (CIBIL)
വായ്പ തിരിച്ചടവ് എന്നത് ഒരു നിസ്സാര കാര്യമല്ല. വായ്പ അടവുകളില്‍ വരുത്തുന്ന അശ്രദ്ധകള്‍ പിന്നീടുള്ള വായ്പ ലഭ്യതയ്ക്ക് ദോഷം ചെയ്യും. സിബില്‍ എന്നത് ഫൈനാന്‍സിന്റെയും ബാങ്കിന്റെയും ക്രഡിറ്റ് ഇന്‍ഫര്‍മേഷന്റെയും ഒരു ബോഡിയാണ്. സിബില്‍ വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും വായ്പയും തിരിച്ചടവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നു. അതായത് വായ്പയില്‍ വരുത്തുന്ന വീഴ്ചകള്‍ സിബില്‍ രേഖപ്പെടുത്തുകയും പിന്നീടുള്ള വായ്പ ലഭ്യതകള്‍ക്ക് ഇതൊരു മാനദണ്ഡമായി മാറുകയും ചെയ്യുന്നു. ഒരു വ്യക്തയുടെ ഡോക്യുമെന്റ് വെച്ച് സിബില്‍ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആയതിനാല്‍ കഴിവതും എടുക്കുന്ന വായ്പകളുടെ തിരിച്ചടവുകള്‍ ശ്രദ്ധയോടെ പാലിക്കുക.
Content Highlights; Vehicle loan requirements