കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ഇനി വാഹനമെടുത്ത് പുറത്തിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 21 ദിവസം കാത്തിരിക്കേണ്ടി വന്നേക്കാം. ഇത്രയും ദീര്‍ഘനാള്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് പ്രത്യേകം പരിചരണം അനിവാര്യമാണ്. 

ഈ കാലഘട്ടത്തില്‍ ബാറ്ററികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പാക്കിയില്ലെങ്കില്‍ വാഹനം ഉള്‍പ്പെടെ പണിമുടക്കും. വാഹനങ്ങളുടെ ഇഗ്‌നീഷ്യന്‍ സംവിധാനം, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ലൈറ്റ്, ഹോണ്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ബാറ്ററികളാണ്. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്. 

ബാറ്ററിയുടെ ആരോഗ്യത്തിന് ഇക്കാര്യം ഉറപ്പാക്കാം

  • കൂടുതല്‍ ദിവസം നിര്‍ത്തിയിടുന്നതിനാല്‍ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം.
  • ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും. 
  • ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടമാണ് ആസിഡ്, ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് പരിശോധിക്കുന്നത് ഉത്തമമാണ്. 
  • ബാറ്ററി അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കണം. 
  • ബാറ്ററി മേല്‍ഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം, അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കുന്നെന്ന് ഉറപ്പുവരുത്തണം. 
  • മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും ഉത്തമം.
  • കേബിള്‍ കണക്ഷന്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകുകയും ചെയ്യും.

Content Highlights: Tips To Maintain Vehicle Battery Safe