കാര്‍ വാങ്ങുന്നവര്‍ക്ക് വായ്പ വാഗ്ദാനം ചെയ്ത് ബാങ്കുകളും നിരവധി ധനകാര്യ സ്ഥാപനങ്ങളും രംഗത്തുണ്ട്. പുതിയ കാറുകള്‍ക്ക് മാത്രമല്ല, യൂസ്ഡ് കാറുകള്‍ വാങ്ങുന്നതിനും ഇപ്പോള്‍ വായ്പകള്‍ ലഭ്യമാണ്. ഏതു വായ്പയുമെന്നതു പോലെ വാഹന വായ്പ തിരഞ്ഞെടുക്കുന്നതിന് മുമ്പും ചില കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്:
- സാധാരണ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് കാര്‍ ലോണുകളുടെ കാലാവധിയെങ്കിലും ചില സ്ഥാപനങ്ങള്‍ ഏഴു വര്‍ഷം വരെ കാലാവധി അനുവദിക്കും.
- കാലാവധി കൂടുന്നതിനനുസരിച്ച് ഇ.എം. ഐ. (പ്രതിമാസ തിരിച്ചടവ് തുക) കുറയുമെങ്കിലും കൂടുതല്‍ നാള്‍ പലിശ നല്‍കേണ്ടിവരും. ഫലത്തില്‍ ബാധ്യത കൂടും.
- മിക്ക സ്ഥാപനങ്ങളും കാര്‍ വിലയുടെ 80 ശതമാനം വരെയാണ് വായ്പയായി നല്‍കുന്നത്. എന്നാല്‍, ചില സ്ഥാപനങ്ങള്‍ എക്‌സ്-ഷോറൂം വില പൂര്‍ണമായി നല്‍കുന്നുണ്ട്.
- വാഹനം ഉപയോഗിച്ച ശേഷം വില്‍ക്കേണ്ടി വരുമ്പോള്‍ വാങ്ങിയ തുക കിട്ടില്ലെന്നതിനാല്‍ വലിയ തുകയുടെ കാര്‍ വായ്പകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- തിരിച്ചടവു മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കും. അതിനാല്‍, തിരിച്ചടവുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
- പലിശനിരക്കും കാലാവധിയും മാത്രം കണക്കിലെടുത്ത് ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ നിന്ന് വായ്പ എടുക്കാതെ പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ് തുടങ്ങിയവ താരതമ്യം ചെയ്തും പ്രത്യേക ഓഫറുകള്‍ പരിഗണിച്ചും മികച്ച ലോണ്‍ എടുക്കാം.
Content Highlights; Things to know Before you Choose a Car Loan