തീ പിടിക്കാന്‍ സാധ്യതയുള്ള ഏതൊരു വസ്തുവും പമ്പുകളില്‍ അപകടം ക്ഷണിച്ചുവരുത്തും. ഇന്ധനം നിറയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ചെയ്യണമെന്ന നിര്‍ദേശം പമ്പില്‍ എഴുതി ഒട്ടിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതൊന്നും അനുസരിക്കാറില്ല. പമ്പിലെ മൊബൈല്‍ ഉപയോഗത്താല്‍ തീപിടിച്ചുണ്ടായ അപകടങ്ങളും ഇന്ത്യയില്‍ നിരവധിയുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ വളരെ പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ ഫേസ്ബുക്ക് വഴി ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കേരള ട്രാഫിക് പോലീസ്.  

കേരള ട്രാഫിക് പോലീസിന്റെ ഫെയ്​​സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം... 

പമ്പില്‍ നിന്നും വാഹനത്തില്‍ ഇന്ധനം നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

  • ടാങ്കില്‍ ഇന്ധനം നിറക്കുമ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ നിര്‍ബന്ധമായും ഓഫ് ചെയ്യുക
  • വാഹനത്തില്‍ ഇരുന്നു പുക വലിക്കുകയോ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിക്കുകയോ ചെയ്യരുത്
  • മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • വേനല്‍ക്കാലത്ത് gas ഇന്ധനമായി ഉപയോഗിക്കുന്ന വാഹനത്തില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കാതെ കുറച്ച് ഭാഗം ഒഴിച്ചിടുക.
  • കുട്ടികള്‍ സ്പാര്‍ക്ക് ഉണ്ടാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക

പെട്രോളിയം ഉത്പന്നങ്ങള്‍ വളരെ പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

ഓര്‍ക്കുക സുരക്ഷയാണ് പ്രധാനം

Content Highlights; Safety Tips for Preventing Fires when Refueling Vehicles