മണ്‍സൂണ്‍ കാലമെത്തിയാല്‍ നല്ലൊരു ഭാഗം ബൈക്കുകളും വീടുകളിലെ ഷെഡ്ഡില്‍ സുരക്ഷിതരായിരിക്കും. മഴയിലെ യാത്രയും റോഡിന്റെ സ്ഥിതിയുമാണ് മഴകാലത്ത് ബൈക്ക് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണം. എന്നാല്‍, മഴയില്‍ ഓടിയ വാഹനങ്ങളില്‍ മഴ ഒഴിയുന്നതോടെ ചില ചെക്ക് അപ്പുകള്‍ നടത്തേണ്ടത്അനിവാര്യമാണ്.
കേരളത്തിലെ ഭൂരിഭാഗം മേഖലകളെയും പ്രളയം ബാധിച്ചതിനാല്‍ തന്നെ വാഹനങ്ങള്‍ കേടുപാടുകള്‍ കൂടാനുള്ള സാധ്യതയും ഏറെ. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കി വേണം നിരത്തിലിറക്കാന്‍.
തുറന്ന വാഹനമായതിനാല്‍ തന്നെ പല ഭാഗങ്ങളിലും വെള്ളം കയറുന്നത് ഇരുചക്ര വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. മഴയ്ക്ക് ശേഷം ബൈക്കില്‍ നടത്തേണ്ട പരിശോധനകള്‍
1. ചെയിന്‍ ആന്‍ഡ് ചെയിന്‍ സ്‌പോക്കറ്റ്
മഴ കാലത്ത് ബൈക്കിന്റെ ചെയിനിനാണ് ഏറ്റവുമധികം പ്രശ്നം നേരിടുന്നത്. തുടര്‍ച്ചയായി വെള്ളം തെറിക്കുന്നതിനാല്‍ ചെയിനില്‍ ഒഴിച്ചിരിക്കുന്ന ഓയില്‍ നഷ്ടപ്പെടുകയും ചെയിന്‍ കൂടുതല്‍ ഡ്രൈ ആകുകയും ചെയ്യും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ഇപ്പോള്‍ പുറത്തിറങ്ങുന്ന ബൈക്കുകള്‍ക്ക് ചെയിന്‍ കവര്‍ കുറവാണ്. അതുകൊണ്ട് തന്നെ ചെയിനില്‍ കല്ലുള്‍പ്പെടെയുള്ള സാധനങ്ങല്‍ കയറുകയും സോക്കറ്റിന് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു. ഇത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
2. കാര്‍ബറേറ്റര്‍ ക്ലീനാക്കുക
മിക്ക ബൈക്കുകളുടെയും കാര്‍ബറേറ്റര്‍ കവര്‍ ചെയ്യാതെയാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് മഴ പെയ്യുമ്പോള്‍ ഇതില്‍ വെള്ളം കയറാനുള്ള സാധ്യതയേറെയാണ്. ഇത് എന്‍ജിനിലേക്കുള്ള പെട്രോള്‍ വിതരണം തടസപ്പെടുത്തുകയും മിസ്സിങ് ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് മഴയ്ക്ക് ശേഷം കാര്‍ബറേറ്റര്‍ ക്ലീന്‍ ചെയ്യുന്നത് ഉചിതമായിരിക്കും.
3. പെട്രോള്‍ ടാങ്ക് വൃത്തിയാക്കുക
കാര്‍പ്പറേറ്ററില്‍ കയറുന്നതിനേക്കാള്‍ വേഗത്തില്‍ പെട്രോള്‍ ടാങ്കില്‍ വെള്ളം എത്താം. പ്രത്യേകിച്ച് ബൈക്കുകളുടെ ടാങ്കില്‍. ഫുള്‍ പെട്രോള്‍ ഇല്ലാത്ത ടാങ്കിന്റെ മുകള്‍ ഭാഗത്ത് ഇതുമൂലം തുരുമ്പെടുക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മഴയ്ക്ക് ശേഷം ടാങ്ക് വൃത്തിയാക്കുന്നത് നന്നായിരിക്കും.
4. എയര്‍ഫില്‍ട്ടര്‍ ക്ലീന്‍ചെയ്യുക
ടാങ്കു പോലെ തന്നെ പ്രധാന്യമുള്ളതാണ് എയര്‍ ഫില്‍ട്ടര്‍ വൃത്തിയാക്കുന്നതും. ഇതില്‍ വെള്ളം കയറിയാല്‍ വാഹനത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും മിസ്സിങ് ഉണ്ടാക്കുകയും ചെയ്യും.,
5. ബ്രേക്ക് പരിശോധിക്കുക
ബ്രേക്കിങ് സംവിധാനത്തില്‍ വരുന്ന വീഴ്ചയാണ് ഏറ്റവുമധികം അപകടം വിളിച്ചുവെരുത്തുന്നത്. ടയറിന്റെ ഡ്രമ്മില്‍ വെള്ളം കയറുന്നത് മൂലം ലൈനറില്‍ നല്‍കിയിരിക്കുന്ന പാഡ് ഇളകി പോകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ബ്രേക്ക് പാഡ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
6. വീല്‍ ബെയറിങ്
വെള്ളത്തിനൊപ്പം കൂടുതലായി ചെളി കയറാന്‍ സാധ്യതയുള്ള സ്ഥലമാണ് വീല്‍ ബെയറിങ്. ചെളി കയറുന്നതിനെ തുടര്‍ന്ന് ബെയറിങ് പോകുന്നത് ടയറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അപകട സാധ്യത ഉയര്‍ത്തുതയും ചെയ്യും. അതുകൊണ്ട് ബെയറിങ് പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
മഴയ്ക്ക മുമ്പ് വാഹനത്തില്‍ എടുക്കുന്ന മുന്‍കരുതല്‍ പോലെ തന്നെ പ്രധാന്യമുള്ളതാണ് മഴയ്ക്ക് ശേഷമുള്ള പരിശോധനയും. എന്നാല്‍, നമ്മള്‍ പലപ്പോഴും ഇതിന് മെനക്കെടാറില്ലെന്നതാണ് സത്യം. ഈ അലസതയ്ക്ക് നല്‍കേണ്ടിവരുന്ന വില വലുതായിരിക്കും.
ch: Mandatory Check Up For Two Wheeler After Mansoon season