സംസ്ഥാനത്തെ റോഡുകളില്‍ പല ഇടങ്ങളിലും ഇപ്പോള്‍ മഞ്ഞ നിറത്തിലുള്ള വലിയ ബോക്‌സ് മാര്‍ക്കിങ്ങ് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെന്തിനാണെന്ന് മിക്ക യാത്രക്കാര്‍ക്കും അറിവില്ല. അതുകൊണ്ട് തന്നെ ഈ ബോക്‌സ് മാര്‍ക്കിങ്ങ് എന്താണെന്ന് വ്യക്തമാക്കി തരുകയാണ് കേരള പോലീസ്. 

തിരക്കേറിയ ജംഗ്ഷനുകളിലും ടി ഇന്റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്‌സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. വാഹനത്തിന് മുന്നോട്ട് കടന്നുപോകാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളു. ഈ ബോക്‌സ് മാര്‍ക്കിങ്ങ് കടന്ന് നിങ്ങളുടെ വാഹനത്തിന് നില്‍ക്കാനുള്ള സ്ഥലം അപ്പുറത്തുണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ക്കിങ്ങിലേക്ക് വാഹനം കയറ്റാവൂന്ന് ചുരുക്കം. ജങ്ഷനുകളിലും മറ്റും രൂപപ്പെടുന്ന നീണ്ട ബ്ലോക്കുകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. 

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരത്തുകളിലെ ബോക്‌സ് മാര്‍ക്കിങ്ങ് എന്താണ്?

തിരക്കേറിയ ജംഗഷനുകളിലും T ഇന്റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്‌സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ (എക്‌സിറ്റ് ക്ലിയര്‍ ആണെങ്കില്‍) മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂ. 

Content Highlights; kerala police explain about box marking on roads