ലോകത്ത് വാഹനാപകടത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് നമ്മുടെ രാജ്യം. കൃത്യമായൊരു ഗതാഗത സംസ്‌കാരം ജനങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ അറിഞ്ഞാല്‍ മാത്രം പോരാ, നിരത്തുകളില്‍ ചില ഗുണങ്ങള്‍ കൂടി പാലിക്കണമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ് കേരള പോലീസ്. ഡ്രൈവിങ് ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട കര്‍ത്തവ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ DRIVER എന്ന പദത്തിലെ ഓരോ അക്ഷരവും ഓരോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്നും ഈ ഗുണങ്ങള്‍ ഡ്രൈവര്‍മാര്‍ ഒരിക്കലും മറക്കരുതെന്നും മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. 

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഈ ഗുണങ്ങള്‍ ഡ്രൈവര്‍മാര്‍ മറക്കരുത് ..

നിങ്ങള്‍ ആരോ ആയിക്കൊള്ളട്ടേ.... നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ഡ്രൈവര്‍ മാത്രമാണ്. ഡ്രൈവര്‍ എന്ന പദത്തിലെ ഓരോ അക്ഷരവും ഓരോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.

D - Decency

R - Respect

I - Intelligence

V - Vision

E - Efficiency

R  - Responsibility

ഗതാഗത സംസ്‌കാരം എന്നത് ഡ്രൈവര്‍മാരെയും ഡ്രൈവിംഗ് രീതികളെയും കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഡ്രൈവറുടെ പിഴവ് മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ലോകത്ത് വാഹനാപകടം മൂലം കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് നമ്മുടെ രാജ്യം.. വാഹനാപകടങ്ങള്‍ ഒഴിവായി കിട്ടണമെങ്കില്‍ ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ അറിയുക മാത്രമല്ല അതിലുപരി നിരത്തുകളില്‍ ചില ഗുണങ്ങള്‍ കൂടി പാലിക്കപ്പെടണം. വാഹനമോടിക്കല്‍ ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട കര്‍ത്തവ്യം കൂടിയാണ്. 

Content Highlights; Kerala Police Facebook Post, Safe Drive Tips, Road Safety