വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചതായി കണക്കാക്കി ഇന്‍ഷുറന്‍സ് ആനുകൂല്യം വാങ്ങണോ? പ്രളയാനന്തരം പലകോണുകളില്‍നിന്നും ഉയരുന്ന ചോദ്യമാണിത്. 

പുതിയ വാഹനത്തിന് അടിസ്ഥാനവിലയുടെ അഞ്ചുശതമാനം കുറച്ചാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. ഒരുവര്‍ഷം കഴിയുമ്പോള്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകും. തുടര്‍ന്ന് ഓരോ വര്‍ഷം കഴിയുന്തോറും 10 ശതമാനം വീതം കുറയ്ക്കും. ഇതനുസരിച്ചാണ് വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.

വാഹനം വാങ്ങുമ്പോള്‍ വിലയുടെ നിശ്ചിത ശതമാനം തുക 15 വര്‍ഷത്തേക്കുള്ള റോഡ് നികുതി അടയ്ക്കണം. ഇന്‍ഷുറന്‍സ് പ്രീമിയം, അനുബന്ധ ഭാഗങ്ങളുടെ വില എന്നിവയും വേണം. 

Cars

വണ്ടി പൂര്‍ണമായും നശിച്ചതായി കണക്കാക്കി നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോള്‍ ഈ ഇനത്തില്‍ ചെലവാക്കിയ തുക പൂര്‍ണമായും നഷ്ടമാകും. മിക്കവരും ഇത് ശ്രദ്ധിക്കാറില്ലെന്ന് മാത്രം.

10 ലക്ഷം രൂപ ആകെ ചെലവായ പുതിയ വാഹനം, ഉപയോഗശൂന്യമായെന്ന വിധത്തില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നേടുമ്പോള്‍ നഷ്ടം രണ്ടുലക്ഷത്തിനടുത്താകും.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നടപടിക്രമങ്ങള്‍ അതീവ ലളിതമാക്കിയിരിക്കുന്നു. ക്ലെയിം കിട്ടുന്നതിനുള്ള നൂലാമാലകളൊന്നുമില്ല. 

cars

അപകടത്തില്‍പ്പെടുന്ന വാഹനം അംഗീകൃത ഷോറൂമുകളില്‍ നന്നാക്കണമെന്ന നിബന്ധന പൂര്‍ണമായും ഒഴിവാക്കി. കമ്പനിയുടെ സര്‍വേയര്‍ വീട്ടിലെത്തി വാഹനം പരിശോധിക്കും. തുടര്‍ന്ന് നാലുവിധത്തില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കാനുള്ള അവസരം നല്‍കും. 

1.  അംഗീകൃത ഡീലര്‍ഷിപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം നന്നാക്കാം. 
2.  ഉടമയ്ക്ക് താത്പര്യമുള്ള വര്‍ക്ക് ഷോപ്പില്‍ നിശ്ചിത തുക വിനിയോഗിച്ച് നന്നാക്കാം. 
3.  വെള്ളം കയറിയതിന്റെ അളവ് പരിഗണിച്ച് (പ്ലാറ്റ് ഫോം, സീറ്റ്, ഡാഷ് ബോര്‍ഡ്) ഒറ്റത്തവണ തീര്‍പ്പാക്കലിനുള്ള ആനുകൂല്യം. 
4.  പൂര്‍ണമായും മുങ്ങിയ വാഹനങ്ങള്‍ ഉപയോഗശൂന്യമായി കണക്കാക്കിയുള്ള നഷ്ടപരിഹാരം.


വെള്ളം കയറിയതിന്റെ അളവ് നോക്കി പോളിസി തുകയുടെ 70 ശതമാനം വരെ നന്നാക്കാനുള്ള തുക ലഭിക്കാം. ഇതുപയോഗിച്ച് തകരാര്‍ പരിഹരിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെങ്കില്‍ ആ വഴി തിരഞ്ഞെടുക്കാം. 

പ്രത്യേകിച്ചും പുതിയ വാഹനങ്ങള്‍ക്ക്. വെള്ളംകയറി വാഹനം ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് ബോധ്യമായാല്‍ ആ വിധത്തിലെ നഷ്ടപരിഹാരത്തിന് മടിക്കരുത്. 

ഇന്ത്യ കണ്ട ഏറ്റവുംവലിയ പ്രളയക്കെടുതി

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ആവശ്യക്കാരില്ലാത്ത വാഹനങ്ങളാണെങ്കിലും ഈ വഴിതന്നെയാണ് ഉചിതം. വാറന്റി കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ അംഗീകൃത ഷോറൂമുകളില്‍ നന്നാക്കണമെന്നില്ല.