ലിയ വാഹന പ്രേമികയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനമാണ് നിസാന്‍ ജോങ്ക വണ്‍-ടണ്‍. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന D4W73 സീരീസിലെ വണ്‍-ടണ്‍ മോഡല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ധോനി തന്റെ ഗാരേജിലെത്തിച്ചത്. അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന്‍ സഹായിക്കുന്ന മകള്‍ സിവ ധോനിയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ധോനി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വാഹനമാണിത്. ആംബുലന്‍സായും സിഗ്നല്‍ വാഹനമായും റിക്കവറി വാഹനവുമായാണ് ഈ കരുത്തന്‍ മോഡലിനെ സൈന്യം ഉപയോഗിച്ചിരുന്നത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി പഞ്ചാബില്‍ നിന്നാണ് വണ്‍-ടണ്‍ സ്വന്തമാക്കിയത്. 2016-ല്‍ സൈന്യത്തില്‍നിന്ന് ലേലത്തില്‍ വിറ്റഴിച്ച വണ്‍ ടണ്ണിന്റെ രണ്ടാമത്തെ ഉടമയാണിപ്പോള്‍ ധോനി.

 
 
 
 
 
 
 
 
 
 
 
 
 

A little help always goes a long way specially when u realise it’s a big vehicle

A post shared by M S Dhoni (@mahi7781) on

20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനമാണിത്. 3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. വണ്‍ ടണ്ണിന് പുറമേ ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ, കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ്, ജീപ്പ് ഗ്രാന്റ് ചെറോക്കി ട്രാക്കഹോക്ക്  തുടങ്ങിയ നിരവധി വാഹനങ്ങളും ധോനിയുടെ വാഹന ശേഖരത്തിലെ അംഗങ്ങളാണ്. 

Content Highlights; ziva dhoni helps dad ms dhoni to wash new nissan jonga one ton