ര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ജി 310 ജിഎസ് അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി സൂപ്പര്‍താരം വിജയ് സേതുപതി. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫേസ്ബുക്ക് പേജിലൂടെ താരം വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. ബിഎംഡബ്ല്യു നിരയിലെ ചെറുബൈക്കുകളിലൊന്നായ ജി 310 ജിഎസിന് മൂന്നര ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

vijay sethupathi
Photo Courtesy; BMW Motorrad India Facebook page

ജി 310 ജിഎസിന്റെ റേസിങ് റെഡ് നോണ്‍-മെറ്റാലിക് നിറത്തിലുള്ള മോഡലാണ് വിജയ് സേതുപതി തന്റെ ഗാരേജിലെത്തിച്ചത്. നേരത്തെ ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറും വിജയ് സേതുപതി സ്വന്തമാക്കിയിരുന്നു. 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമേകുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജി 310 ജിഎസിന് കരുത്തേകുന്നത്. നേരത്തെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും നടന്‍ ടൊവിനോ തോമസും ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കിയിരുന്നു. 

Content Highlights; Vijay Sethupathi Bought New BMW G310GS Bike