യുവനടന്‍ ഉണ്ണി മുകുന്ദന്റെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. ഐക്കണിക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് നിരയിലെ കോംപാസ് എസ്.യു.വിയാണ് ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയത്. മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരെല്ലാം ലക്ഷങ്ങള്‍ വിലമതിക്കുന്ന അത്യാഡംബര കാറുകള്‍ വാങ്ങിക്കൂട്ടുമ്പോഴാണ് ബേസ് വേരിയന്റിന് 15 ലക്ഷം രൂപ വില വരുന്ന ജീപ്പ് നിരയിലെ ഏറ്റവും വില കുറഞ്ഞ ചെറു എസ്.യു.വി ഉണ്ണി മുകുന്ദന്‍ തന്റെ ഗാരേജിലെത്തിച്ചത്. 

Read More: കൊതിപ്പിക്കുന്ന വിലയില്‍ ജീപ്പ് കോംപാസ്‌

jeep Compass

കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്ന് കോംപാസിന്റെ ലോഞ്ചിട്യൂഡ് ഓപ്ഷണല്‍ വകഭേദമാണ് ഉണ്ണി മുകുന്ദന്‍ വാങ്ങിയത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം സ്വന്തമാക്കുന്ന രണ്ടാമത്തെ എസ്.യു.വിയാണ് കോംപാസ്. ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ഫ്രീലന്‍ഡര്‍ നേരത്തെ ഉണ്ണി മുകുന്ദന്റെ ഗാരേജില്‍ സ്ഥാനംപിടിച്ചിരുന്നു. തൊട്ടാല്‍പൊള്ളുന്ന വിലയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ ജീപ്പ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും വില കുറഞ്ഞ കോംപാസിനെ പുറത്തിറക്കിയത്. 

Read More: ഇവനാണ് മെയ്ക്ക് ഇന്‍ ഇന്ത്യ ജീപ്പ് കോംപാസ്‌

Jeep Compass

ജീപ്പ് നിരയില്‍ ഇന്ത്യന്‍ നിര്‍മിതമായി നിരത്തിലെത്തുന്ന ആദ്യ കാര്‍ എന്ന പ്രത്യേകതയും കോംപാസിനുണ്ട്. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങള്‍ വാഹനത്തിനുണ്ട്. 

Read More: ഇന്ത്യയില്‍ ജീപ്പ് തൊട്ടാല്‍ കൈ പൊള്ളും

Jeep Compass

ഫോട്ടോസ്; ജീപ്പ് കേരള ഫേസ്ബുക്ക് പേജ്‌