ര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു നിരയിലെ പുതിയ രണ്ട് വാഹനങ്ങള്‍ സ്വന്തമാക്കി ടൊവിനോ തോമസ്. ആഡംബര സെഡാന്‍ സെവന്‍ സീരീസും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ G310GS അഡ്വഞ്ചര്‍ ബൈക്കുമാണ് ടൊവിനോ സ്വന്തമാക്കിയത്. സ്വപ്‌നം യാഥാര്‍ഥ്യമായി എന്ന അടിക്കുറിപ്പോടെ രണ്ട് വാഹനങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ടൊവിനോ പങ്കിവെച്ചിട്ടുണ്ട്. 

Tovino

ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സെവന്‍ സീരീസ് നിരയിലെ ഡീസല്‍ 730 Ld M സ്‌പോര്‍ട്ട് വകഭേദമാണ് ടൊവിനോ പുതുതായി തന്റെ ഗാരേജിലെത്തിച്ചത്. ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കായ G310GS മോഡലിന് മൂന്നര ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

4000 ആര്‍പിഎമ്മില്‍ 262 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 620 എന്‍എം ടോര്‍ക്കുമേകുന്ന 2993 സിസി ഡീസല്‍ എന്‍ജിനാണ് ഈ സെവന്‍ സീരീസ് എം സ്‌പോര്‍ട്ടിന്‌ കരുത്തേകുന്നത്. ബിഎംഡബ്ല്യു നിരയിലെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കായ G 310 GS-ല്‍ 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. ഔഡിയുടെ Q7 എസ്.യു.വിയിലായിരുന്നു നേരത്തെ ടൊവിനോയുടെ യാത്രകള്‍. 

Tovino

Tovino

Tovino

Tovino

Photo Courtesy; Tovino thomas Instagram/Jyothish ayyappan photography

Content Highlights; Tovino thomas bought new BMW seven series and G310GS Bike