ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് GLE സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ് തപ്‌സി സ്വന്തമാക്കിയത്. അടുത്തിടെ പുറത്തിറങ്ങിയ ജുഡ്‌വ 2 ചിത്രം ഹിറ്റായതിന് തൊട്ടുപിന്നാലെയാണ് തപ്‌സി പുതിയ ബെന്‍സ് സ്വന്തമാക്കിയത്. വാഹനനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. 

taapsee

64.06 ലക്ഷം രൂപ മുതല്‍ 74.58 ലക്ഷം വരെയാണ് GLE-യുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. നിലവില്‍ ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്.യു.വികളിലൊന്നാണ് GLE. 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകുന്ന 2.1 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും 255 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും നല്‍കുന്ന 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും വാഹനം ലഭ്യമാകും. 245 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ V6 പെട്രോള്‍ എന്‍ജിന്‍ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ആള്‍വീല്‍ ഡ്രൈവില്‍ 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 

taapsee