ലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വാഹന നിരയിലേക്ക് ടൊയോട്ടയുടെ മറ്റൊരു മോഡല്‍ കൂടി എത്തിയിരിക്കുകയാണ്. ടൊയോട്ടയുടെ എം.പി.വി. മോഡലായ ക്രിസ്റ്റയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ വാഹനം. ഇന്നോവ ക്രിസ്റ്റയുടെ ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള പതിപ്പാണ് ഇത്.

മോഹന്‍ലാലിന്റെ ഗ്യാരേജിലെത്തുന്ന ആദ്യ ഇന്നോവയല്ലിത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് അദ്ദേഹം വെള്ള നിറത്തിലുള്ള ക്രിസ്റ്റ സ്വന്തമാക്കിയിരുന്നു. ടൊയോട്ട ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള അത്യാഡംബര എസ്.യു.വിയായ വെല്‍ഫെയറിലാണ് അദ്ദേഹത്തിന്റെ പതിവ് യാത്രകളത്രയും. 

ക്രിസ്റ്റയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസഡ് ഏഴ് സീറ്റര്‍ ഓട്ടോമാറ്റിക് മോഡലാണ് ഇപ്പോള്‍ സ്വന്തമാക്കിയ മോഡല്‍. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 150 പി.എസ്. പവറും 360 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നിപ്പോൺ ടൊയോട്ടയില്‍ നിന്നാണ് അദ്ദേഹം ഈ വാഹനം വാങ്ങിയിട്ടുള്ളത്.

Content Highlights: Superstar Mohanlal Buys Toyota Innova Crysta