ബ്ദത്തിലെ വൈവിദ്യം കൊണ്ട് ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ഗായകന്‍ സോനു നിഗം തന്റെ യാത്രകള്‍ക്കായി ഇന്ത്യയിലെ എം.പി.വികളിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ കിയ കാര്‍ണിവല്‍ സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയിലെ കിയ ഡീലര്‍ഷിപ്പായ ശ്രീനാഥ് കിയയില്‍ നിന്നാണ് അദ്ദേഹം തന്റെ പുതിയ വാഹനം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. ഡീലര്‍ഷിപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്. 

കഴിഞ്ഞ ദിവസം ബന്ധുകള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കാര്‍ണിവലിന് 24.95 ലക്ഷം രൂപ മുതല്‍ 33.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍, കാര്‍ണിവല്‍ എം.പി.വിയുടെ ഏത് വേരിയന്റാണ് ഗായകന്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. കാര്‍ണിവല്‍ നിരയിലെ ഉയര്‍ന്ന വകഭേദമായ ലിമോസിന്‍ പ്ലസ് ആയിരിക്കാം അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിലയിരുത്തലുകള്‍. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കാര്‍ണിവല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങളാണ്.

പ്രീമിയം വാഹനങ്ങള്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളും സൗകര്യങ്ങളുമാണ് കാര്‍ണിവലിന്റെ അകത്തളത്തിലുള്ളത്. കിയ കണക്ടഡ് ടെക്‌നോളജിയാണ് ഇതിലുള്ളത്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ ഹൈലൈറ്റാണ്. എട്ട് എയര്‍ ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ എംപിയില്‍ ട്രാന്‍ഷ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സീറ്ററാണ് ലിമോസിന്‍ വകഭേദം. പ്രീമിയം വേരിയന്റ് ഏഴ്, എട്ട് സീറ്റുകളിലും പ്രസ്റ്റീജ് വേരിയന്റ് ഒമ്പന് സീറ്റുകളുമായാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

Content Highlights: Singer Sonu Nigam Buys Kia Carnival MPV, Sonu Nigam, Kia Carnival, Kia Motors