നിവിന്‍ പോളിയും കൂട്ടരും തകര്‍ത്തഭിനയിച്ച പ്രേമത്തിലെ ഗിരിരാജന്‍ കോഴിയെ ആരും മറക്കാനിടയില്ല. നേരത്തിലൂടെ മലയാള സിനിമയിലെത്തി പ്രേമത്തില്‍ പകച്ചുപോയ ബാല്യത്തിന് ഉടമയായ റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രാജകുമാരന്‍ ഒടുവില്‍ ബിഎംഡബ്യു ലക്ഷ്വറി സെഡാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. പെര്‍ഫോമെന്‍സില്‍ ബഹുദൂരം മുന്‍പിലുള്ള ജര്‍മന്‍ നിര്‍മാതാക്കളുടെ ത്രീ സീരീസ് ഗ്രാന്‍ഡ് ടൂറിസ്‌മോ സെഡാനാണ് യുവനടന്‍ ഷറഫുദീന്‍ തന്റെ ഗാരേജിലെത്തിച്ചത്. സ്വപ്‌ന വാഹനം സ്വന്തമാക്കിയ വിവരം തന്റെ ഫേസ്ബുക്ക് വഴിയാണ് താരം ആരാധകരെ അറിയിച്ചത്.
42.50 ലക്ഷം രൂപ മുതല്‍ 46.70 ലക്ഷം വരെയാണ് ത്രീ സീരീസ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പെട്രോള്‍-ഡീസല്‍ എന്‍ജിനില്‍ സ്പോര്‍ട് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് വകഭേദങ്ങളില്‍ ബിഎംഡബ്യു ത്രീ സീരീസ് ജിടി വിപണിയിലുണ്ട്. 1998 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുക. പെട്രോള്‍ എന്‍ജിന്‍ 252 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 190 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കും. ചലച്ചിത്ര താരങ്ങളായ ടിനി ടോം, അനൂപ് മോനോനും അടുത്തിടെ ബിഎംഡബ്യു നിരയിലെ ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കിയിരുന്നു.
Read More; അനൂപ് മോനോന്റെ യാത്ര ബിഎംഡബ്യു സെവന്‍ സീരീസില്‍
Read More; ടിനി ടോമിന്റെ സ്വന്തം ബിഎംഡബ്യു 5 സീരീസ്