രുകാലത്ത് യുവാക്കളുടെ ഹാരമായിരുന്ന ജാവ ബൈക്കുകള്‍ 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഐതിഹാസിക മാനമുള്ള ആ പഴയ ജാവ അതേ തലയെടുപ്പോടെ തിരിച്ചെത്തിയ സന്തോഷത്തിലാണ് വാഹനപ്രേമികള്‍. ബോളിവുഡ് താരം ഷാരുഖ് ഖാനും ഈ സന്തോഷം മറച്ചുവെച്ചില്ല. ട്വിറ്റര്‍ വഴിയായിരുന്ന കിങ് ഖാന്റെ പ്രതികരണം. 

'കൊള്ളാം, ഞാന്‍ വളര്‍ന്നത് ഇതിലായിരുന്നു' എന്ന കുറിപ്പോടെ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി ഷാരൂഖ് കുറിച്ചു. താങ്കള്‍ എന്നും ചെറുപ്പമാണ്, ഇനിയും ജാവയില്‍ കയറാം എന്ന രസകരമായ മറുപടി ഷാരൂഖിന് നല്‍കാനും ആനന്ദ് മഹീന്ദ്ര മറന്നില്ല. പഴയ നിരവധി ഹിന്ദി ചിത്രങ്ങളില്‍ ജാവ-യെസ്ഡി ബൈക്കുകള്‍ ഷാരൂഖിന്റെ തോഴനായിരുന്നു.

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സിന് കീഴില്‍ ജാവ ഇന്ത്യയിലെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഇതില്‍ ക്ലാസിക് രൂപത്തിലുള്ള ജാവ, ജാവ 42 മോഡലുകളാണ് ആദ്യം വിപണിയിലെത്തുന്നത്. നിലവില്‍ ഇവയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Read More; എന്‍ഫീല്‍ഡിന്റെ എതിരാളി, ജാവയെക്കുറിച്ച് അറിയാം

Conent Highlights; Shahrukh Khan Goes Nostalgic On Jawa Launch