ങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് ഏവരുടെയും പ്രിയ താരമായി മാറിയ അപ്പാനി രവി (ശരത് കുമാര്‍) പുതിയ കാര്‍ സ്വന്തമാക്കി. മോഹന്‍ലാലിനൊപ്പം തന്റെ രണ്ടാമത്തെ ചിത്രം വെളിപാടിന്റെ പുസ്തകം റീലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ശരത് കുമാര്‍ ഹോണ്ട ബിആര്‍-വി സ്വന്തമാക്കിയത്. തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡബ്യുആര്‍-വിയുടെ ഡീസല്‍ വകഭേദമാണ് ശരത് കുമാര്‍ തിരഞ്ഞെടുത്തത്. 

സബ്-കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഈ വര്‍ഷം തുടക്കത്തിലാണ് ഡബ്യുആര്‍വി ഹോണ്ട മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ചത്. 1.5 ലിറ്റര്‍ i-DTEC ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 3600 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും. 25.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 8.83 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് ഡബ്യുആര്‍വി ഡീസല്‍ വകഭേദത്തിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില.