പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഹാസ്യതാരം സാജു നവോദയയ്ക്ക് ഭാര്യയുടെ വക ഒരു കിടിലന്‍ പിറന്നാള്‍ സമ്മാനം. പിറന്നാള്‍ ദിനം അര്‍ധരാത്രി രണ്ട് മണിക്ക് വിളിച്ചുണര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കാണ്‌ സാജുവിന് ഭാര്യ സമ്മാനമായി നല്‍കിയത്.

സാജുവിന് സര്‍പ്രൈസായി ബൈക്ക് നല്‍കുന്ന വീഡിയോയും ഫെയ്​സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 1.53 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില. വാഹനത്തിലെ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

Content Highlights: saju navodaya got a royal enfield classic bike as birthday gift