സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ പാലിക്കാന്‍ സച്ചിന്‍ ഉപദേശം നല്‍കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധിയാണ്. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് ആസ്വദിച്ച് ഡ്രൈവ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ് സച്ചിന്‍. എന്നാല്‍ ട്രാഫിക് നിയമം പാലിക്കാതെ വണ്ടിയോടിച്ചതിന്‌ പോലീസ് പിടിച്ച ഒരനുഭവം ക്രിക്കറ്റ് ഇതിഹാസമായ സച്ചിനുമുണ്ട് പറയാന്‍. ലണ്ടനിലെ ഒരു എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചുണ്ടായ ഒരിക്കലും മറക്കാനാവാത്ത ആ അനുഭവം തന്റെ യൂട്യൂബിലൂടെ വിവരിക്കുകയാണ് സച്ചിന്‍. 

1992 ല്‍ യോക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. സഹതാരത്തിനൊപ്പം ന്യൂകാസിലില്‍ നിന്ന് യോക്‌ഷെയറിലേക്ക് യാത്രയില്‍ സുരക്ഷിതമാണെന്ന് കരുതി മുന്നില്‍ കണ്ട പോലീസ് വാഹനത്തിന് തൊട്ടുപിന്നില്‍ വേഗതയില്‍ പോകുമ്പോഴാണ് പോലീസ് തടഞ്ഞുനിര്‍ത്തിയത്. ഇതിന് തൊട്ടുമുമ്പ് പോലീസ് മൂന്ന് തവണ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് വേഗത കുറയ്ക്കാനാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. കൗണ്ടി കളിക്കുന്ന യോക്‌ഷെയറുകാരനല്ലാത്തെ ആദ്യ താരമാണെന്ന് പറഞ്ഞതോടെ അമിതവേഗത പാടില്ലെന്ന ഒരു ഉപദേശം മാത്രം നല്‍കി പോലീസ് വെറുതേവിട്ടയയ്ക്കുകയായിരുന്നെന്നും സച്ചിന്‍ പറയുന്നു. 

Content Highlights; Sachin, Sachin Unforgetable Driving Experience, Sach Insight