ബോളിവുഡ് താരം റിയ ചക്രബര്‍ത്തി പുതിയ ജീപ്പ് കോംപസ് എസ്.യു.വി സ്വന്തമാക്കി. മേരി ഡാഡി കി മാരുതി, ഹാഫ് ഗേള്‍ ഫ്രണ്ട്, ജിലേബി, സോനാലി കേബിള്‍, ബാങ്ക് ചോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ റിയ ചക്രബര്‍ത്തി തന്റെ ഇന്റസ്റ്റാഗ്രാമിലൂടെയാണ് പുതിയ കോംപസ് സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. പുതിയ കോംപസിനൊപ്പമുള്ള റിയയുടെ ചിത്രങ്ങള്‍ ജീപ്പ് ഇന്ത്യ ഫെയ്ബുക്കിലൂടെയും പുറത്തുവിട്ടിട്ടുണ്ട്. 

jeep

ഗ്രേ നിറത്തിലുള്ള കോംപസാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് ചിത്രത്തില്‍നിന്ന് വ്യക്തമല്ല. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക് എന്നീ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും കോംപസിനുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലാണ് കോംപസ്. 15.60 ലക്ഷം രൂപ മുതല്‍ 23.11 ലക്ഷം രൂപ വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്‌ഷോറൂം വില. 

jeep

158 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് കോംപസിന് കരുത്തേകുന്നത്. 

jeep

Content Highlights; Rhea Chakraborty, Jeep Comass SUV, Rhea Jeep Compass