മലയാളികളുടെ സ്വന്തം DQ, ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താന്‍ സിനിമയുടെ സംവിധായകനായ ദേസിങ്ങ് പെരിയസാമിക്ക് വിവാഹ സമ്മാനമായി ഫോര്‍ഡ് ഇക്കോസ്പോട്ട് എസ്.യു.വി. നല്കി നിര്‍മാതാവ് ആന്റോ ജോസഫ്. കഴിഞ്ഞ ദിവസം വിവാഹിതനായ സംവിധായകന് ആന്റോ ജോസഫ് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ദേസിങ്ങ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞായിരുന്നു സംവിധായകന്റെ ട്വീറ്റ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദം അറിയിച്ചും ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നും ദുല്‍ഖര്‍ സല്മാന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മാതാവ് ആന്റോ ജോസഫ് നവദമ്പതികള്‍ക്കുള്ള വിവാഹ സമ്മാനവുമായി എത്തിയത്. ഈ സിനിമയിലെ നടി നിരഞ്ജനിയെയാണ് ദേസിങ്ങ് വിവാഹം ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ കോംപാക്ട് എസ്.യു.വി. സെഗ്മെന്റിന് തുടക്കം കുറിച്ച വാഹനങ്ങളിലൊന്നാണ് ഫോര്‍ഡ് ഇക്കോസ്പോട്ട്. ഫോര്‍ഡ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനവും ഇക്കോസ്പോര്‍ട്ടാണ്. നിരവധി സുരക്ഷാ ഫീച്ചറുകളുടെയും കണ്ക്ടഡ് കാര്‍ ഫീച്ചറുകളുടെയും അകമ്പടിയില്‍ എത്തിയിട്ടുള്ള ഈ വാഹനം അടുത്തിടെ നടത്തിയ മുഖം മിനുക്കലിലൂടെ എതിരാളികളെക്കാള്‍ സ്റ്റൈലിഷ് എസ്.യു.വി. എന്ന വിശേഷണത്തിനും യോഗ്യമാകുന്നുണ്ട്.
1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഇക്കോസ്പോര്‍ട്ട് നിരത്തുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍ എന്ജിന് 122 പി.എസ്. പവറും 149 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്ജിന് 100 പി.എസ്. പവറും 215 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കും. 7.99 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.
Thank you so much Sir.....a very bigggggg surprise....means a lot Sir🙏🏾🙏🏾🙏🏾❤️❤️❤️🤗🤗🤗@AJFilmCompany @IamAntoJoseph @Niranjani_Nini pic.twitter.com/5qfdyXRCSV
— Desingh Periyasamy (@desingh_dp) March 5, 2021
Content Highlights: Producer Anto Joseph Gifted Ford EcoSport To Director Desingh Periyasamy