സിനിമാ താരവും അവതാരകയുമായ പേളി മാണിയുടെ യാത്രകള്‍ക്ക് ഇനി ബിഎംഡബ്യു പകിട്ടേകും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന്റെ 5 സീരീസ് സെഡാന്‍ 520i ലക്ഷ്വറി മോഡലാണ് പേളി സ്വന്തമാക്കിയത്. എറണാകുളം ആലുവയിലെ ഹര്‍മന്‍ മോട്ടോര്‍സില്‍ നിന്നാണ് 5 സീരീസ് പേളി മാണി തന്റെ ഗാരോജിലെത്തിച്ചത്. ഏകദേശം അന്‍പത്തിരണ്ട് ലക്ഷം രൂപയാണ് ഫൈഫ് സീരീസിലെ ഈ ആഡംബര വീരന്റെ എക്‌സ്‌ഷോറൂം വില. 

Pearly Maane

2 ലിറ്റര്‍ എന്‍ജിനാണ് 520i-യുടെ ഹൃദയം. 1997 സിസി ട്വിന്‍ പവര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 184 ബിഎച്ച്പി കരുത്തും 1250-4500 ആര്‍പിഎമ്മില്‍ 270 എന്‍എം ടോര്‍ക്കുമേകും. എട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 14.04 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കും. വെറും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ 5 സീരീസിന് സാധിക്കും. മണിക്കൂറില്‍ 231 കിലോമീറ്ററാണ് പരമാവധി വേഗത. 

സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ബാഗുകള്‍ക്കൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ 520i-യില്‍ ബിഎംഡബ്യു ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 സീറ്റര്‍ വാഹനത്തില്‍ 520 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 158 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 2968 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 

Pearly Maane

ഫോട്ടോസ്; Harman Motors Facebook Page