സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായ നിമിഷ സജയന്‍ പുതിയ മെഴ്‌സിഡിസ് ബെന്‍സ് സ്വന്തമാക്കി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ  മെഴ്‌സിഡിസ് ബെന്‍സിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് താരം സ്വന്തമാക്കിയത്. കേരളത്തില്‍ ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

Nimisha Sajayan
Photo Courtesy; Rajasree Motors Facebook Page

എ ക്ലാസിന്റെ ഡീസല്‍ വകഭേദമായ A200d  മോഡലാണ് നിമിഷ സ്വന്തമാക്കിയത്. 2.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എ ക്ലാസിന് കരുത്തേകുന്നത്. 3600 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി പവറും 1400 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 7 ജി ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണിതിലുള്ളത്. 18 കിലോമീറ്ററോളം മൈലേജും ലഭിക്കും. 

Nimisha Sajayan
Photo Courtesy; Rajasree Motors Facebook Page

Content Highlights; Nimisha Sajayan Bought New Benz A Class