ന്ത്യയിലെ ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറായ നരേന്‍ കാര്‍ത്തികേയന്റെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. 2.31 കോടി രൂപയുടെ പോര്‍ഷെ 911 GT3 മോഡലാണ് നരേന്‍ സ്വന്തമാക്കിയത്. മുംബൈയിലെ പോര്‍ഷെ സെന്ററില്‍ വെച്ച് പോര്‍ഷെ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടിയാണ് 911 GT 3 നരേയന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സ്‌പോര്‍ട്‌സ് കാര്‍ നിരയിലെ വമ്പനായ 911 GT 3 പോര്‍ഷെ ഇന്ത്യയിലെത്തിച്ചത്. 

Narain Karthikeyan
Photo Courtesy; Porsche

കരുത്ത് നല്‍കാന്‍ ഒട്ടും മടിയില്ലാത്ത 4.0 ലിറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 8250 ആര്‍പിഎമ്മില്‍ 493 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും. 3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ പോര്‍ഷെയ്ക്ക് സാധിക്കും. മണിക്കൂറില്‍ 318 കിലോമീറ്ററാണ് പരമാവധി വേഗത. 

Narain Karthikeyan
Photo Courtesy; Porsche

രൂപത്തില്‍ നേരത്തെയുള്ള 911 മോഡലുമായി ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് GT 3-ക്കുള്ളത്. സെന്‍ട്രല്‍ ലോക്കിങ് വീല്‍, എല്‍ഇഡി ഹെഡ്‌ലാംമ്പ്-ടെയില്‍ ലാംമ്പ്, മാസീവ് റിയര്‍ വിങ്ങ്, വലിയ ബോസ് ടച്ച് സ്‌ക്രീന്‍ സിസ്റ്റം-സറൗണ്ട് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. നിസാന്‍ GT-R, ഔഡി R8, മെഴ്‌സിഡീസ് ബെന്‍സ് AMG GTR എന്നിവയാണ് സ്‌പോര്‍ട്‌സ് നിരയില്‍ പോര്‍ഷെ 911 GTയുടെ പ്രധാന എതിരാളികള്‍. 

Content Highlights; Narain Karthikeyan Takes Delivery Of His Porsche 911 GT3