പുതിയ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി തെന്നിന്ത്യന്‍ സിനിമാ താരം നാഗ ചൈതന്യ. ജര്‍മാന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഹെറിറ്റേജ് 'ആര്‍9ടി' മോഡലാണ് നാഗചൈതന്യ പുതുതായി തന്റെ ഗാരേജിലെത്തിച്ചത്. ഇന്ത്യയില്‍ 17.45 ലക്ഷം രൂപ മുതലാണ് ആര്‍9ടി-യുടെ എക്‌സ്‌ഷോറൂം വില. ഓണ്‍ റോഡ് വില 20 ലക്ഷത്തോളമാകും.

BMW
Photo Courtesy; Social Media (Instagram, fan page-akkineni.nagachaitanya)

വലിയ വാഹന പ്രേമിയായ നാഗ ചൈതന്യയുടെ ഗാരേജില്‍ ചെറുതും വലുതമായ നിരവധി ബൈക്കുകള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. സുസുക്കി 650, കവസാക്കി 250, ഹോണ്ട സിബിആര്‍ 1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, കവസാക്കി നിഞ്ച ZX 636, യമഹ YZF R1, ZX 10R, കവസാക്കി നിഞ്ച GPz1000, ഹോണ്ട സിബിആര്‍ 600ആര്‍ആര്‍, ഡുക്കാട്ടി 1098, എംവി അഗസ്റ്റ എഫ് 4 1000 തുടങ്ങിയ ബൈക്കുകള്‍ അവയില്‍ ചിലതാണ്.  

1170 സിസി എയര്‍കൂള്‍ഡ് ഫ്‌ളാറ്റ് ട്വിന്‍ എന്‍ജിനാണ് ആര്‍9ടി-ക്ക് കരുത്തേകുന്നത്. 7750 ആര്‍പിഎമ്മില്‍ 110 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 119 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. പെര്‍ഫോമെന്‍സില്‍ കേമനായ ആര്‍9ടി-ക്ക് മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. ജര്‍മന്‍ നിലവാരത്തില്‍ സുരക്ഷയിലും ആര്‍9ടി മുന്‍പന്തിയിലാണ്. ഡ്യുവല്‍ ചാനല്‍ എബിഎസ് അടക്കമുള്ള സംവിധാനങ്ങള്‍ സുരക്ഷ ഉറപ്പാക്കും. ധാരാളം കസ്റ്റമൈസേഷന്‍ ഉള്‍പ്പെടുത്തിയ ആര്‍9ടി റേസര്‍, ആര്‍9ടി സ്‌ക്രാംബ്‌ളര്‍ തുടങ്ങിയ വേരിയന്റുകളും ഈ നിരയിലുണ്ട്. 

R9T
Photo Courtesy; Social Media (Instagram, fan page-akkineni.nagachaitanya)
R9T
Photo Courtesy; Social Media (Instagram, fan page-akkineni.nagachaitanya)

Content Highlights; Naga Chaitanya is a proud owner of new BMW R9T bike