രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ബലേനോ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. മാരുതി അടുത്തിടെ പരിഷ്‌കരിച്ച് പുറത്തിറക്കിയ 2019 ബലേനോയുടെ ഏറ്റവും ഉയര്‍ന്ന ആല്‍ഫ വകഭേദമാണ് താരം സ്വന്തമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ബലേനോ ഏറ്റുവാങ്ങുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കഴിഞ്ഞു. 

ബലേനോ ആല്‍ഫ പെട്രോളിന് 7.55 ലക്ഷം രൂപയും ഡീസലിന് 8.83 ലക്ഷം രൂപയുമാണ് തൃശ്ശൂരിലെ എക്‌സ്‌ഷോറൂം വില. ഇതിന് പുറമേ സിഗ്മ, ഡെല്‍റ്റ, സീറ്റ എന്നീ വകഭേദങ്ങളാണ് ബലേനോയ്ക്കുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. സീറ്റ, ഡെല്‍റ്റ പെട്രോളില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലും അടുത്തിടെ ബലേനോയില്‍ മാരുതി ഉള്‍പ്പെടുത്തിയിരുന്നു. 

Content Highlights; Manju Warrier, Maruti Suzuki Baleno, Stars On Wheels, Manju Baleno