ഡ്വഞ്ചര്‍ ബൈക്കുകളില്‍ കേമനാണ് ജര്‍മന്‍ തറവാട്ടില്‍ നിന്നുള്ള ബിഎംഡബ്ല്യു ആര്‍ 1200 ഇിഎസ്. ബൈക്കുകളോട് അടങ്ങാത്ത ഭ്രമമുള്ള  മകന്‍ ദുല്‍ഖര്‍ നേരത്തെ സ്വന്തമാക്കിയ ഈ ചുള്ളന്‍ മസില്‍മാന്‍ ബൈക്കിനെ മെരുക്കിയെടുത്ത് ഓടിക്കുന്ന മമ്മുട്ടിയുടെ സവാരിയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മുട്ടി ബിഎംഡബ്യു ബൈക്കില്‍ ചുറ്റിയത്. 

1170 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ആര്‍ 1200 ജിഎസിന് കരുത്തേകുന്നത്. 7750 ആര്‍പിഎമ്മില്‍ 125 പിഎസ് പവറും 6500 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുന്ന വാഹനത്തിന് 17.10 ലക്ഷം രൂപ മുതല്‍ 20.80 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. 

Content Highlights; Mammootty ride bmw R 1200 GS Adventure bike