ലയാള സിനിമ-മോഡലിങ്ങ് രംഗത്തെ പുത്തന്‍ താരോദയമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. വെള്ളിത്തിരയില്‍ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ഈ താരം യാത്രക്കള്‍ക്കായി ഇന്ത്യയിലെ ബോള്‍ഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്‌സോണ്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. 

കോഴിക്കോട് ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്‌സില്‍ നിന്നാണ് മെറീന തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. നെക്‌സോണ്‍ എസ്.യു.വിയുടെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഇസഡ്.എക്‌സ് പ്ലസ്-എസ് ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. 

അടുത്തിടെയാണ് നെകസോണിന്റെ ZX+S അവതരിപ്പിച്ചത്. ടാറ്റയുടെ ഐ.ആര്‍.എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ ഹൈലൈറ്റ്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഈ വേരിയന്റിലുണ്ട്.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നെക്‌സോണ്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്.

Content Highlights: Malayalam Film Actress Mareena Michael Kurisingal Bought Tata Nexon