ലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ യാത്രകള്‍ ഇനി ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവിയായ ഇക്കോ സ്പോര്‍ട്ടില്‍. കോഴിക്കോട് പിവിഎസ് ഫോര്‍ഡില്‍ നിന്നാണ് അദ്ദേഹം ഇക്കോ സ്‌പോര്‍ട്ടിന്റെ ഡീസല്‍ മോഡല്‍ സ്വന്തമാക്കിയത്‌.

മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനാണ് എം.ടി. വാസുദേവന്‍ നായര്‍ക്ക് താക്കോല്‍ കൈമാറിയത്. ഫോക്‌സ്‌വാഗണിന്റെ സെഡാന്‍ മോഡലായ വെന്റോയായിരുന്നു അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം. 

ഇക്കോ സ്‌പോര്‍ട്ടിലെ രണ്ടാമത്തെ വേരിയന്റായ ടൈറ്റാനിയമാണ് അദ്ദേഹം വാങ്ങിയത്. ടോപ്പ് എന്‍ഡ് മോഡലില്‍ നല്‍കുന്ന സൗകര്യങ്ങളും സംവിധാനങ്ങളോടുമാണ് ടൈറ്റാനിയം വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. 

MT

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്‍ 1498 സിസിയില്‍ 98.96 ബിഎച്ച്പി പവറും 205 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്.

Content Highlights: M.T Vasudevan Nair Bought New Ford EcoSport