ന്ത്യയിലെത്തിയ ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സൂളിന്റെ ആദ്യ ഉടമസ്ഥന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആര്‍. ആയിരുന്നു. പുതിയ വിവരം അനുസരിച്ച് തന്റെ സ്വപ്‌ന വാഹനത്തിന് ഇഷ്ടനമ്പര്‍ നല്‍കാനായി താരം വീണ്ടും ലക്ഷങ്ങള്‍ പൊടിച്ചിരിക്കുകയാണ്. 9999 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ചിലവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

TS 09 FS 9999 എന്ന നമ്പറാണ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറുസ് എസ്.യു.വിക്ക് നല്‍കിയിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ മറ്റൊരു വാഹനമായ ബി.എം.ഡബ്ല്യു സെവന്‍ സീരിസിനും 9999 നമ്പറാണ് അദ്ദേഹം നല്‍കിയിരുന്നത്. 3.15 കോടി രൂപയാണ് ലംബോര്‍ഗിനി ഉറുസ് റെഗുലര്‍ മോഡലിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍, പ്രത്യേക പതിപ്പായതിനാല്‍ തന്നെ ഈ മോഡലിന് അല്‍പ്പനം വില അധികമായിരിക്കും. 

jUNIOR ntr
ജൂനിയര്‍ എന്‍.ടി.ആര്‍ പുതിയ വാഹനത്തിന് സമീപം | Photo: Social Media

ഫോക്സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നല്‍കിയത്. 

100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്യുവി.

Content Highlights: Lamborghini Urus Graphite Capsule Edition, Junior NTR, Fancy Number