തെലുങ്ക് നടിയും അവതാരകയും നിര്‍മാതാവുമായ ലക്ഷ്മി മഞ്ചു പുതിയ അത്യാഡംബര കാര്‍ സ്വന്തമാക്കി. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB 11 മോഡലാണ് മഞ്ചുവിന്റെ ഗാരേജിലെക്കെത്തിയത്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ആസ്റ്റണ്‍ മാര്‍ട്ടന്‍ DB 11-ന് 4.27 കോടി രൂപയാണ് ഇന്ത്യയിലെ വിപണി വില. പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്റ് ചെയ്താണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്. 

AstonMartinDB11

DB 9 പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തില്‍ കരുത്ത് അല്‍പം കൂട്ടി ഈ വര്‍ഷം തുടക്കത്തിലാണ് പുതിയ DB 11 ഇന്ത്യന്‍ മണ്ണിലെത്തിയത്. 5.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V12 എന്‍ജിനാണ് ബോണറ്റിനടിയില്‍. 600 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മണിക്കൂറില്‍ 322 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും. 

Aston Martin

Content Highlights: Lakshmi Manchu Aston Martin DB11, Lakshmi Manchu, Aston Martin DB11