ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. 3.5 കോടി രൂപ മുടക്കിയാണ് കാര്‍ത്തിക് കാര്‍ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ് യു വികളിലൊന്നാണ് ലംബോര്‍ഗിനി ഉറൂസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മുക്തനായതിന് പിന്നാലെയാണ് താന്‍ ലംബോര്‍ഗിനി സ്വന്തമാക്കിയ വിവരം കാര്‍ത്തിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി 8 പെട്രോള്‍ എഞ്ചിനാണ് ലംബോര്‍ഗിനി ഉറുസിന്റെ കരുത്ത്. ഇത് 650 ബിഎച്ച്പി കരുത്തും 850 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മറ്റൊരു പ്രത്യേകത.

3.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയും 12.8 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗതയുമെത്താന്‍ ഉറൂസിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത.

Content Highlights: Kartik Aaryan Bollywood actor Buys A Lamborghini Urus car lovers