ഭാര്യക്ക് മൂന്നരക്കോടി രൂപയുടെ കാര്‍ സമ്മാനിച്ച് കന്നഡ സിനിമാ താരം പുനീത് രാജ്കുമാര്‍. ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ ഭാര്യക്കുള്ള സമ്മാനമായാണ് പുതിയ കാര്‍ താരം വാങ്ങിയത്. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഉറൂസ് എസ്.യു.വി മോഡലാണ് ഭാര്യ അശ്വിനിക്ക് പുനീത് സമ്മാനിച്ചത്. 

പുനീത് കൂമാറിന്റെ വീട്ടിലെത്തുന്ന ആദ്യ ലംബോര്‍ഗിനിയാണിത്. ഔഡി Q7, ബിഎംഡബ്ല്യു X6, ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, നിസാന്‍ ജിടിആര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകള്‍ നേരത്തെ പുനീതിന്റെ ഗാരേജിലൂണ്ട്. ബ്ലൂ നിറത്തിലുള്ള ഉറൂസാണ് പുനീത് ഭാര്യക്ക് സമ്മാനിച്ചത്. ജഗ്വാര്‍ എക്‌സ്എഫ് ലക്ഷ്വറി സെഡാനാണ് അശ്വിനി നേരത്തെ ഉപയോഗിച്ചിരുന്നത്. 

puneeth rajkumar

ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ മാത്രം എസ്.യു.വി മോഡലായ ഉറൂസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 641 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഏറ്റവും വേഗമേറിയ എസ്.യു.വികളിലൊന്നാണ് ഉറൂസ്. മണിക്കൂറില്‍ 305 കിലോമീറ്ററാണ്‌ വേഗത. 

puneeth rajkumar

Content Highlights; Kannada movie star Puneeth Rajkumar gifts wife Lamborghini Urus SUV