ലയാളത്തിലെ പ്രിയ നടനും നിര്‍മാതാവുമായ ജോജു ജോര്‍ജ് പുതിയ ജീപ്പ് റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡ്‌ എസ്.യു.വി സ്വന്തമാക്കി. അമേരിക്കന്‍ തറവാട്ടില്‍ നിന്നുള്ള ജീപ്പിന്റെ ഐതിഹാസിക പെരുമ വിളിച്ചോതുന്ന കരുത്തുറ്റ സ്റ്റൈലിഷ് എസ്.യു.വി.കളിലൊന്നാണ് റാംങ്ക്‌ളര്‍. കൊച്ചിയിലെ ജീപ്പ് ഷോറൂമില്‍ നിന്ന് ജോജു ജോര്‍ജിന്റെ അസാന്നിധ്യത്തില്‍ ഭാര്യയും കുടുംബാംഗളുമാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്‌. 

Joju Jeep

73 ലക്ഷം രൂപയാണ് കൊച്ചിയില്‍ റാംങ്ക്‌ളറിന്റെ ഓണ്‍ റോഡ് വില. നേരത്തെ ഫോര്‍ഡ് എന്‍ഡവര്‍ എസ്.യു.വി കൈവശമുള്ള ജോജു റാംങ്ക്‌ളറിന്റെ പെട്രോള്‍ പതിപ്പാണ് ഇപ്പോള്‍ സ്വന്തമാക്കിയത്. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് പവറും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കുമേകുന്ന 3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ വി6 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക്‌ ട്രാന്‍സ്മിഷനില്‍ എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും.

പേരിനൊത്ത പെര്‍ഫോമെന്‍സിനൊപ്പം അധിക സുരക്ഷയും വാഗ്ദാനം ചെയ്യുന്ന മോഡലാണ് റാംങ്ക്‌ളര്‍. അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌റ്റേജ് ഫ്രണ്ട് എയര്‍ബാഗ്, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. പെട്രോളിന് പുറമേ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും റാംങ്ക്‌ളര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. 

Joju Jeep

Joju Jeep

Joju Jeep

Content Highlights; Joju George bought new jeep wrangler SUV