ജോണ്‍ എബ്രഹാം എന്ന നടനെ ഓര്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലെത്തുന്നത് ഹയാബുസ ബൈക്കില്‍ പോലീസിനെ വെട്ടിച്ച് കുതിക്കുന്ന ധൂം സിനിമയിലെ രംഗമാണ്. സ്‌ക്രീനില്‍ ബൈക്ക് അഭ്യാസിയായി തകര്‍ക്കുന്ന അദ്ദേഹം ജീവിതത്തിലും ഒരു തികഞ്ഞ ബൈക്ക് പ്രേമിയാണ്. 

ഇത് അടിവരയിടുന്ന വീഡിയോയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഗാരേജിലെ സൂപ്പര്‍, ലക്ഷ്വറി സ്‌പോര്‍ട്‌സ് ബൈക്കുകളുടെ നിരയാണ് അദ്ദേഹം ആരാധകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മൈ ബേബീസ് എന്ന അടിക്കുറിപ്പാണ് വീഡിയോയിക്ക് നല്‍കിയിരിക്കുന്നത്. 

കവാസാക്കി നിഞ്ച ZX-14R, എസ്‌സി പ്രൊജക്ട് എക്‌സ്‌ഹോസ്റ്റുള്ള അപ്രില RSV4 RF, യമഹ YZF-R1, ഡുക്കാറ്റി പാനിഗാലെ V4, എംവി അഗസ്റ്റാ F3 800, യമഹ വി-മാക്‌സ് ക്രൂയിസര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ബൈക്ക് കളക്ഷനിലെ താരങ്ങള്‍.

ഇതില്‍ യമഹ YZF-R1 ആണ് അദ്ദേഹത്തിന്റെ കളക്ഷനിലെ ഏറ്റവും പുതിയ ബൈക്ക്. ഈ വാഹനത്തില്‍ അക്രാപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം നല്‍കാനൊരുങ്ങുകയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. മികച്ച ബൈക്ക് എന്നാണ് അപ്രില RSV4 RF-നെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

My babies !! . . #superbikes

A post shared by John Abraham (@thejohnabraham) on

Content Highlights: John Abraham Shows His Super Bikes Collection