ത്സവാഘോഷത്തിന്റെ ഭാഗമായി തന്റെ ജോലിക്കാരന് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ദസറ-നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കിയാണ് നടി തന്റെ ജോലിക്കാരനെ സന്തോഷിപ്പിച്ചിരിക്കുന്നത്. 

ജാക്വിലിന്‍ ബോളിവുഡില്‍ എത്തിയ നാള്‍ മുതല്‍ അവര്‍ക്കൊപ്പമുള്ള ആള്‍ക്കാണ് താരം ഈ സര്‍പ്രൈസ് സമ്മാനമൊരുക്കിയത്. എന്നാല്‍, ജീവനക്കാരന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. വാഹനം കൈമാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ വലിയ അഭിനന്ദമാണ് താരത്തിന് ലഭിക്കുന്നത്. 

ട്രാഫിക് പോലീസിന്റെ വേഷത്തിലെത്തി വാഹനം കൈമാറിയതും കൗതുകമുള്ള കാഴ്ചയായി. മുംബൈയിലെ തിരക്കുള്ള പ്രദേശത്ത് വാഹനത്തിന്റെ പൂജ നടത്തുന്നതും തുടര്‍ന്ന് ഇത് കൈമാറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതാദ്യമായല്ല താരം ഇത്തരം സര്‍പ്രൈസ് കൂടെയുള്ളവര്‍ക്ക് നല്‍കുന്നത്. 

ഇന്നോവ ക്രിസ്റ്റയാണ് നല്‍കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെങ്കിലും ഏത് വേരിയന്റാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നോവയുടെ പിന്മുറക്കാരനായി 2016-ലാണ് ക്രിസ്റ്റ വിപണിയിലെത്തുന്നത്. രണ്ട് ഡീസല്‍ എന്‍ജിന്‍ പതിപ്പുകളിലും ഒരു പെട്രോള്‍ എന്‍ജിനിലുമാണ് ക്രിസ്റ്റ നിരത്തുകളില്‍ എത്തുന്നത്.

Content Highlights: Jacqueline Fernandez Gifted Innova Crysta To Her Employee