ര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ബൈക്ക് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ G310GS മോഡലാണ് ദാദ സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍നിന്ന്‌ ഗാംഗുലി വാഹനം സ്വീകരിക്കുന്ന ചിത്രങ്ങള്‍ 'ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ' ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

Sourav Ganguly
Photo Courtesy; BMW Motorrad India

മൂന്നര ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള G310GS-ന്റെ പേള്‍ വൈറ്റ് മെറ്റാലിക് നിറത്തിലുള്ള മോഡലാണാണ് ഗാംഗുലി തന്റെ ഗാരേജിലെത്തിച്ചത്. ബിഎംഡബ്ല്യു നിരയിലെ കാറുകള്‍ സ്വന്തമായുണ്ടെങ്കിലും ഗാഗുലിയുടെ ആദ്യ ബിഎംഡബ്ല്യു ബൈക്കാണിത്. 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് G310GS അഡ്വഞ്ചര്‍ ബൈക്കിന്‌ കരുത്തേകുന്നത്. 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 

ഈ മോഡലിനൊപ്പം തന്നെ ബിഎംഡബ്ല്യു ഇന്ത്യയിലെത്തിച്ച G310R മോഡല്‍ നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങും സ്വന്തമാക്കിയിരുന്നു. 

Sourav Ganguly
Photo Courtesy; BMW Motorrad India
Sourav Ganguly
Photo Courtesy; BMW Motorrad India
Sourav Ganguly BMW G 310 GS
Photo Courtesy; BMW Motorrad India

Content Highlights; Indian Cricketer Sourav Ganguly Buys A BMW G310GS