ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍-റൗണ്ടര്‍ താരമായ ഹാര്‍ദിക് പാണ്ഡ്യയുടെ വാഹനങ്ങളിലേക്ക് സൂപ്പര്‍ കാറുകളിലെ താരമായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയുമെത്തി. 3.73 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ തന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള പുതിയ ലംബോര്‍ഗിനി ഇവോയില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പാണ്ഡ്യ മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി63 എസ്‌യുവി സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജി-വാഗണ്‍ എസ്‌യുവിയാണിതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. 2.19 കോടി രൂപയാണ് എഎംജി ജി63-യുടെ എക്‌സ്‌ഷോറൂം വില.

ഔഡിയുടെ തന്നെ ടോപ്പ് സെല്ലിങ് സെഡാന്‍ മോഡലായ എ6 35 ടിഡിഐ കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്. 65 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 

കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. 640 എച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന ഈ സൂപ്പര്‍ കാറിന് 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് കരുത്തേകുന്നത്. 2.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവോയിക്കാകും.

Content Highlights: Hardik Pandya Spotted Driving New Lamborghini Huracan EVO Supercar Worth Rs 3.73 Crore