'ഹൗസ് ഓണ്‍ വീല്‍സ്'- അങ്ങനെയാണ് ഞാന്‍ ടൊയോട്ട ഫോര്‍ച്യൂണിനെ വിശേഷിപ്പിക്കുന്നത്. കോടികള്‍ മുടക്കാതെ, ലാന്‍ഡ് ക്രൂസറും ലെക്‌സസും പോലെ ഗമയും ചന്തവും ഉള്ള വണ്ടി. ഓടിക്കുമ്പോള്‍ സൈഡ് മിററിര്‍ നോക്കിയാല്‍ മതി... വഴിയരികിലൂടെ കടന്നുപോകുന്നവര്‍ ഗമയുള്ള ഈ സുന്ദരിയെ കൗതുകത്തോടെ തിരിഞ്ഞുനോക്കുന്നത് കാണാം.

ഞങ്ങള്‍ സ്വന്തമാക്കിയ ആദ്യത്തെ ഫോര്‍ വീലര്‍ ഒരു മാരുതി സ്വിഫ്റ്റായിരുന്നു. അപ്പോഴേക്കും ഞാന്‍ ഡ്രൈവിങ് നന്നായി പഠിച്ചിരുന്നു. 

ചുറ്റിലും കാണുന്ന ഉയര്‍ന്ന സീറ്റിങ് ലെവലില്‍ ഇരുന്നാല്‍തന്നെ ഒരു കോണ്‍ഫിഡന്‍സാണ്. സത്യത്തില്‍ ഒരു സിനിമാക്കാരന് പറ്റിയ വാഹനം. കാടും മലയും കുന്നുകളും അവന്‍ പറന്നുകയറും. മോശം റോഡുകളില്‍ പോലും കാറുകളെക്കാള്‍ വേഗത്തില്‍ സുഖമായി പറക്കാം.

യാത്രാനുഭവങ്ങളില്‍നിന്നാണ് എനിക്കീ ഫോര്‍ച്യൂണ്‍ പ്രണയം ഉണ്ടായത്. മാറുന്ന കാലത്തിനനുസരിച്ച് വളര്‍ന്ന ചിന്ത. എന്റെ വീട്ടില്‍ ആദ്യമെത്തിയ വാഹനം അച്ഛന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കായിരുന്നു. അതിനുശേഷം അമ്മ ഒരു കൈനറ്റിക് സ്‌കൂട്ടറും വാങ്ങി. സൈക്കിള്‍ ബാലന്‍സ് ഉള്ളതിനാല്‍ കൂട്ടുകാരന്റെ സഹായത്താല്‍ സ്‌കൂട്ടര്‍ ഞാന്‍ പഠിച്ചെടുത്തു. അതുപോലെ ആരുടെയും സഹായമില്ലാതെയാണ് ബൈക്കോടിക്കാന്‍ പഠിച്ചത്. 

GP
ഫോട്ടോ; വി.പി. പ്രവീണ്‍കുമാര്‍

ഞങ്ങള്‍ സ്വന്തമാക്കിയ ആദ്യത്തെ ഫോര്‍ വീലര്‍ ഒരു മാരുതി സ്വിഫ്റ്റായിരുന്നു. അപ്പോഴേക്കും ഞാന്‍ ഡ്രൈവിങ് നന്നായി പഠിച്ചിരുന്നു. എന്താണെന്നറിയില്ല ഡ്രൈവിങ്ങിനെക്കാള്‍ കോ-ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് യാത്ര ആസ്വദിക്കാനാണ് എനിക്കിഷ്ടം. ഒരേ വഴിയില്‍ എത്രയോ പ്രാവശ്യം യാത്ര ചെയ്താലും തിരിച്ചുവരുമ്പോള്‍ വഴിതെറ്റിപ്പോകും- അതാണ് എന്റെ വീക്ക്‌നെസ്സ്. 

GP
ഫോട്ടോ; വി.പി. പ്രവീണ്‍കുമാര്‍
star and style
പുതിയ ലക്കം
സ്റ്റാന്‍ ആന്‍ഡ് സ്റ്റൈല്‍
വാങ്ങാം

'അടയാളങ്ങ'ളിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഡാഡി കൂള്‍, ഐ.ജി, കോളേജ് ഡെയ്‌സ്, നത്തോലി ഒരു ചെറിയ മീനല്ല, 72 മോഡല്‍ തുടങ്ങി ഒന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തോടൊപ്പം ഒരു പരസ്യകമ്പനിയും ഞങ്ങള്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് പല പ്രധാന യാത്രകളും അപ്രതീക്ഷിതമായിരിക്കും. പിന്നെ ഡ്രസ്സും ലാപ്‌ടോപും എഡിറ്റിങ് എക്യുപ്‌മെന്റും വണ്ടിയിലേക്ക് വലിച്ചിട്ട് യാത്ര തുടങ്ങും. 

GP
ഫോട്ടോ; വി.പി. പ്രവീണ്‍കുമാര്‍

അടുത്തിടെ ഞങ്ങളൊരു യാത്ര നടത്തി. എറണാകുളത്ത് ഒരു കമ്പനി പ്രസന്റേഷന്‍. അത് കഴിഞ്ഞ് വാഗമണ്‍. അന്നുതന്നെ വാഗമണ്ണില്‍ നിന്നും രാജകുമാരി വഴി നേരെ ട്രിവാന്‍ഡ്രം. ട്രിവാന്‍ഡ്രത്തുനിന്ന് ചെന്നൈ. തുടര്‍ച്ചയായി രണ്ടുദിവസം നീളുന്ന യാത്ര. വാഗമണ്ണില്‍നിന്ന് ട്രിവാന്‍ഡ്രത്തേക്കുള്ള അസമയത്തെ യാത്രയില്‍ പലപ്പോഴും വഴിതെറ്റി. കാടിനുള്ളിലൂടെയും റോഡില്ലാ വഴികളിലൂടെയും താണ്ടേണ്ടി വന്നു. അത്തരം യാത്രകളില്‍ ഫോര്‍ച്യൂണ്‍ പോലുള്ള വണ്ടികള്‍ നമുക്ക് ഏറെ ആത്മവിശ്വാസം നല്‍കും. ഉള്ളില്‍ ധാരാളം സ്‌പേസ് ഉള്ളതിനാല്‍ യാത്രക്കിടയില്‍ വിശ്രമിക്കാനും അതുമതി.

ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്നുള്ള ഔട്ടിങ്ങിന് തിരഞ്ഞെടുക്കുന്ന വാഹനം ഫോര്‍ച്യൂണാണ്. എങ്ങോട്ട് യാത്ര ചെയ്യുന്നു എന്നതിനേക്കാള്‍ എങ്ങനെ യാത്രചെയ്യുന്നു എന്നതാണ് ഞാന്‍ നോക്കുന്നത്. ഡെസ്റ്റിനേഷനേക്കാള്‍ ആ യാത്രയാണ് ഞാന്‍ എന്നും ആസ്വദിക്കാറുള്ളത്. 

GP
ഫോട്ടോ; വി.പി. പ്രവീണ്‍കുമാര്‍

(2013 ജൂണ്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്‌)