ബി.എം.ഡബ്ല്യു. ചെറുവാഹന വിഭാഗമായ മിനിയുടെ കണ്‍ട്രിമാന്‍ പ്രത്യേക പതിപ്പ് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. കണ്‍ട്രിമാന്‍ ജെ.സി.ഡബ്ല്യു. സ്‌പെഷ്യല്‍ എഡിഷനാണ് താരം സ്വന്തമാക്കിയത്. നിര്‍മാതാക്കള്‍ തന്നെയാണ് ക്രിക്കറ്റ് താരം മിനി ഫാമിലിയിലെ അംഗമായ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മിനിയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന ഏറ്റവും ഉയര്‍ന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് കണ്‍ട്രിമാന്‍. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ മോഡലില്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. റെഗുലര്‍ കണ്‍ട്രിമാന്‍ മോഡലിന് 38.5 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. അതേസമയം, യുവരാജ് സ്വന്തമാക്കിയ സ്‌പെഷ്യല്‍ എഡിഷന് 42.4 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കണ്‍ട്രിമാന്‍ ജെ.സി.ഡബ്ല്യു എഡിഷന് കരുത്തേകുന്നത്. ഇത് 192 പി.എസ്. പവറും 280 എന്‍.എം. ടോര്‍ക്കുമേകും. എട്ട് സ്പീഡ് സ്‌പോട്ട് ഓട്ടോമാറ്റിക് സ്‌റ്റെപ്പ്‌ട്രോണിക് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഈ വാഹനം 7.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് യുവരാജിനുള്ളത്. BMW കണ്‍വേര്‍ട്ടബിള്‍ E46, ലംബോര്‍ഗിനി മുര്‍സിലാഗോ, ഔഡി Q5, BMW M5 E60, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, BMW X6M തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ പ്രമുഖര്‍.
Content Highlights: Former Cricketer Yuvaraj Singh Buys Mini Contryman JCW Special Edition