ടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറ്റം കുറിച്ച എംജി ഹെക്ടര്‍ സ്വന്തമാക്കി മലയാള താരം ലെന. ഇതോടെ എംജി ഹെക്ടര്‍ സ്വന്തമാക്കിയ ആദ്യ മലയാളി താരം എന്ന ഖ്യാതിയും ലെന സ്വന്തമാക്കിയിരിക്കുകയാണ്. മൈ കാര്‍, എംജി ഹെക്ടര്‍ എന്ന കുറപ്പോടെ ലെന തന്നെയാണ് പുതിയ വാഹനത്തിന്റെ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

എംജി മോട്ടോഴ്‌സിന്റെ തൃശൂരിലെ ഡീലര്‍ഷിപ്പിലെത്തിയാണ് ലെന പുതിയ ഹെക്ടര്‍ സ്വന്തമാക്കിയത്. ഹെക്ടര്‍ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ലെനയും വാഹനം ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഏകദേശം രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് തൂവെള്ള നിറത്തിലുള്ള എസ്‌യുവി ലെന വീട്ടിലെത്തിച്ചത്. 

ഇന്ത്യയിലെ വാഹനങ്ങളില്‍ കണ്ടിട്ടില്ലാത്ത പുത്തന്‍ ഫീച്ചറുകളുടെ അകമ്പടിയോടെ ജൂണ്‍ മാസത്തിലാണ് എംജി ഹെക്ടര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍, ആവശ്യക്കാര്‍ ഇരച്ചെത്തിയതോടെ ജൂലായ് പകുതിയോടെ ഹെക്ടറിന്റെ ബുക്കിങ്ങ് എംജി താത്കാലികമായി നിര്‍ത്തുകയായിരുന്നു. 

വരുന്ന ഉത്സവ സീസണോടനുബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ വീണ്ടും ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങുമെന്നാണ് സൂചന. ഇതിനായി പ്ലാന്റിന്റെ ഉത്പാദന ശേഷി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിമാസം 3000 യൂണിറ്റ് ഉത്പാദിപ്പിക്കാനാണ് കമ്പനി ഉദേശിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Finally !! ❤ #mycar #MGHector

A post shared by Lena Kumar (@lenasmagazine) on

അഴകും കരുത്തും ഒന്നുചേര്‍ന്ന ഹെക്ടറിന് 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഐ സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്‌സ് എതിരാളികളില്‍നിന്ന് ഹെക്ടറിനെ വ്യത്യസ്തനാക്കും. 

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. 

പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

Content Highlights: Film Actress Lena Bought MG Hector