മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ യുവതാരം ഫഹദ് ഫാസിലും ടൊയോട്ടയുടെ ആഡംബര എസ്.യു.വി. വെല്‍ഫയര്‍ സ്വന്തമാക്കി. സഞ്ചരിക്കുന്ന ആഡംബരം എന്ന വിശേഷണം സ്വന്തമാക്കിയ ഈ വാഹനം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജിലുമെത്തിയത്.
83.99 ലക്ഷം രൂപ എക്സ്ഷോറും വിലയുള്ള എക്‌സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
ബോക്‌സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിലുള്ളത്. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവുമുള്ള ഈ വാഹനത്തിന് 3000 എംഎം വീല്‍ബേസുണ്ട്.
പിന്‍സീറ്റ് യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വാഹനമാണ് വെല്‍ഫയര്‍. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.
പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനിലാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കുമേകും. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 ബിഎച്ച്പി പവറാണ് മൊത്തം എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും.
Content Highlights: Film Actor Fahad Fasil Bought Toyota Vellfire SUV