തെന്നിന്ത്യൻ ചലച്ചിത്ര താരം കെ.ആര്‍ വിജയ പുതിയ കാര്‍ സ്വന്തമാക്കി. ഐക്കണിക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് എസ്.യു.വിയിലാണ് ഇനി കെ.ആര്‍ വിജയയുടെ യാത്ര. ജീപ്പ് കൊച്ചി ഷോറൂമില്‍ നിന്ന് 18.72 ലക്ഷം രൂപ വിലമതിക്കുന്ന കോംപസിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ലിമിറ്റഡ് എഡിഷന്റെ ഡീസല്‍ മോഡലാണ് താരം സ്വന്തമാക്കിയത്.

KR Vijaya

നിലവില്‍ ജീപ്പ് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കോംപസ്. കടുത്ത മത്സരം നടക്കുന്ന കോംപാട്ക് എസ്.യു.വി ശ്രേണിയില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചേര്‍സ് ഉള്‍പ്പെടുത്തിയതാണ് കോംപസ് ഇത്രപെട്ടെന്ന് ക്ലച്ച് പിടിക്കാന്‍ കാരണം. 173 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 163 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനുമാണ് കോംപസ് ലിമിറ്റഡിന് കരുത്തേകുന്നത്. 

More; ജീപ്പ് കോംമ്പസ് എസ്.യു.വി സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

കെ.ആര്‍ വിജയ സ്വന്തമാക്കിയ ഡീസല്‍ കോംപസില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വഴിയാണ് വീലിലേക്ക് ഊര്‍ജമെത്തുക. സുരക്ഷ ഉറപ്പാക്കാന്‍ ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ആള്‍ സ്പീഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍ തുടങ്ങിയ സുരക്ഷാസന്നാഹങ്ങള്‍ കോംപസ് ലിമിറ്റഡില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

KR Vijaya

Content Highlights: Filim Actress KR Vijaya New Jeep Compass