ലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന് സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. കൊച്ചിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അര്‍ബന്‍ ലോക്കോമോട്ടോ എന്ന പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായാണ് ഇന്റര്‍സെപ്റ്റര്‍ 650 ഫഹദിന് സമ്മാനിച്ചത്. നിലവില്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും പുതിയ മോഡലാണ് ഇന്റര്‍സെപ്റ്റര്‍. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ രണ്ടു മോഡലുകള്‍ ഒന്നിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ്‌ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നത്. 

Also Read -  ഇതുവരെ കണ്ടുപരിചയിച്ച എന്‍ഫീല്‍ഡേ അല്ല ഈ ജിടി 650

2.50 ലക്ഷം രൂപ മുതലാണ് കേരളത്തില്‍ ഇന്റര്‍സെപ്റ്ററിന്റെ എക്‌സ്‌ഷോറൂം വില. അറുപതുകളില്‍ വിപണിയിലുണ്ടായിരുന്ന പഴയ ഇന്റര്‍സെപ്റ്റില്‍ നിന്ന് പ്രചോനദം ഉള്‍ക്കൊണ്ട് പുറത്തിറങ്ങിയ ഒരു ക്ലാസിക് റോഡ്‌സ്റ്റര്‍ മോഡലാണിത്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. നിറങ്ങളിലെ വ്യത്യാസങ്ങല്‍ക്കനുസരിച്ച് ബേസ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഇന്റര്‍സെപ്റ്ററിനുള്ളത്. ഇതില്‍ ഡ്യുവല്‍ ടോണിലുള്ള കസ്റ്റം മോഡലാണ് ഫഹദിന് സമ്മാനിച്ചത്.

interceptor 650
Photo Courtesy; Urban Locomote facebook page/@petroshutter

Content HIghlights; Fahadh faasil, Royal Enfield Interceptor 650, Interceptor 650, Stars On Wheels