ലയാള സിനിമയില്‍ ദിലീഷ് പോത്തന്‍ തൊട്ടതെല്ലാം പെന്നാണ്. സംവിധാനം ചെയ്ത ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരം സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയെത്തിയ രണ്ടാമത്തെ ചിത്രം തൊണ്ടിയും മുതലും ദൃസാക്ഷിയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ ദിലീഷ് പോത്തന്റെ യാത്രയും അല്‍പം റോയലാവുകയാണ്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ലക്ഷ്വറി എസ്.യു.വി XC 90-യിലാണ് ഇനി ദിലീഷ് പോത്തന്റെ തുടര്‍ന്നുള്ള യാത്ര. നിലവില്‍ ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് വോള്‍വോ XC 90. 

Dileesh pothan

സെവന്‍ സീറ്റര്‍ എസ്.യു.വി XC 90-യുടെ ഡീസല്‍ പതിപ്പാണ് ദിലീഷ് പോത്തന്‍ തന്റെ ഗാരേജിലെത്തിച്ചത്. 71 ലക്ഷം രൂപ മുതല്‍ 82 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ വോള്‍വോ ഡീലര്‍ഷിപ്പില്‍ നിന്നാണ് പോത്തന്‍ വാഹനം സ്വന്തമാക്കിയത്. 4250 ആര്‍പിഎമ്മില്‍ 225 ബിഎച്ച്പി കരുത്തും 1740 ആര്‍പിഎമ്മില്‍ 470 എന്‍എം ടോര്‍ക്കുമേകുന്ന 1969 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 10.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 230 കിലോമീറ്ററാണ് പരമാവധി വേഗം. 

ഫോട്ടോ​; kerala Volvo Cars ഫേസ്ബുക്ക് പേജ്